scorecardresearch

Railway Ticket Price Hike: ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ റെയിൽവേ; പുതിയ നിരക്കുകൾ ഇങ്ങനെ

Railway Ticket Price Hike: 2026 സാമ്പത്തിക വർഷത്തിൽ 700 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്

Railway Ticket Price Hike: 2026 സാമ്പത്തിക വർഷത്തിൽ 700 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്

author-image
WebDesk
New Update
train new

ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ റെയിൽവേ

Railway Ticket Price Hike: ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം യാത്രാ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ജൂലൈ ഒന്നുമുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം ഉദ്ദേശിക്കുന്നത്. ടിക്കറ്റ് നിരക്ക് വർധന സംബന്ധിച്ചുള്ള വിഷയം റെയിൽവേയുടെ ഉന്നതസമിതയുടെ പരിഗണനയിലാണെന്നും വൈകാതെ ഇക്കാര്യത്തിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും റെയിൽവേ മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read:ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്‌സിയം -4 കുതിച്ചുയർന്നു

2026 സാമ്പത്തിക വർഷത്തിൽ 700 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്. റെയിൽവേയുടെ മൊത്തവരുമാനത്തിൽ 30 ശതമാനമാണ് പാസഞ്ചർ ട്രെയിനുകളിൽ നിന്ന് നിലവിൽ ലഭിക്കുന്നത്. 

പുതിയ നിരക്കുകൾ 

എ.സി. ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസ കൂട്ടാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. നോൺ എ.സി. എക്‌സ്പ്രസ് ട്രെയിനുകളിൽ കിലോമീറ്ററിന് ഒരുപൈസയാണ് വർധിപ്പിക്കുന്നത്്. സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 500 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസയും വർധിപ്പിക്കും. അതേസമയം, സബർബൻ നിരക്കുകളിലും പ്രതിമാസ സീസൺ ടിക്കറ്റുകളിലും വർദ്ധനവുണ്ടാകില്ലെന്നാണ് വിവരം.

Also Read:കശ്മീരിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് നാടുചുറ്റിച്ചു; പോലീസ് നടപടിയിൽ പ്രതിഷേധം ശക്തം

Advertisment

റെയിൽവേയുടെ കണക്കനുസരിച്ച്, 2026 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള മൊത്തം വരുമാനം 92,800 കോടി രൂപയായിരിക്കും. 2025 സാമ്പത്തിക വർഷത്തിൽ 736 കോടിയിലധികം പേർ ട്രെയിനുകളിൽ സഞ്ചരിച്ചപ്പോൾ ടിക്കറ്റുകളിൽ നിന്നുള്ള വരുമാനം 75,215 കോടി രൂപയായിരുന്നു. 

റെയിൽവേയുടെ മൊത്തം വരുമാനത്തിന്റെ 65 ശതമാനവും ചരക്ക്് ഗതാഗതത്തിൽ നിന്നാണ്. 30 ശതമാനം മാത്രമാണ് പാസഞ്ചർ ട്രെയിനുകളിൽ നിന്നുള്ള വരുമാനം. പാസഞ്ചർ വിഭാഗത്തിൽ പ്രീമിയം എസി ക്ലാസുകളാണ് മൊത്തം യാത്രക്കാരുടെ വരുമാനത്തിന്റെ ഏകദേശം 54ശതമാനവും സംഭാവന ചെയ്യുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ, എസി ക്ലാസുകൾ ആകെ വരുമാനത്തിന്റെ 4.8 ശതമാനം മാത്രമാണ്. 

അവസാനം നിരക്ക് കൂട്ടിയത് 2020-ൽ

റെയിൽവേ അവസാനമായി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് 2022-ലാണ്. അന്ന് എ.സി. ക്ലാസുകൾക്ക് കിലോമീറ്ററിന് നാലുപൈസയും നോൺ എ.സി. ക്ലാസുകൾക്ക് രണ്ട് പൈസയുമാണ് വർധിപ്പിച്ചത്. 2020-ലും സബർബൻ നിരക്കിൽ വർധനവ് ഉണ്ടായില്ല.

Also Read:ദുർഗ, ഏകാധിപതി, ജനാധിപത്യവാദി; ഇന്ദിരയുടെ സിരകളിൽ ഈ മൂന്നും എങ്ങനെ ഒരുമിച്ചൊഴുകി?

2024 ഡിസംബറിൽ റെയിൽവേയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി എസി ക്ലാസുകളിൽ നിന്നുള്ള വരുമാനം അവലോകനം ചെയ്യാനും മൊത്തത്തിലുള്ള പാസഞ്ചർ വിഭാഗത്തിലെ നഷ്ടം കുറയ്ക്കുന്നതിന് ഉണ്ടാകുന്ന ചെലവുമായി യോജിപ്പിക്കാനും ശുപാർശ ചെയ്തു. ഇതിനുപിന്നാലെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നത്. 

Read More

ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു

Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: