/indian-express-malayalam/media/media_files/2025/06/25/kashmir-police-attrocity-2025-06-25-11-40-48.jpg)
കശ്മീരിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് പോലീസ് നാടുചുറ്റിക്കുന്നതിൻറെ ദൃശ്യം (എക്സ്പ്രസ് ഫൊട്ടൊ)
ശ്രീനഗർ: ജമ്മു കശ്മീരിലെ ബക്ഷി നഗറിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പുമാല അണിയിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയുടെ ഷർട്ട് ഊരി മാറ്റിയ ശേഷം ചെരുപ്പ് മാല അണിയിച്ച് പ്രതിയെ പോലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുത്തുകയായിരുന്നു.
Also Read: കാത്തിരിപ്പിന് വിരാമം; ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്, ആക്‌സിയം -4 ദൗത്യം ഇന്ന്
കൈ പിന്നിൽ കെട്ടിയ പ്രതിയെ പിന്നീട് പോലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുത്തി നാട് ചുറ്റിക്കുകയായിരുന്നു.ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടന്ന് പൊലീസ് സേനയുടെ ഭാഗത്ത് നിന്നുണ്ടായ അച്ചടക്ക ലംഘനത്തിൽ വകുപ്പ് തല അന്വേഷണത്തിന് ജമ്മു സീനിയർ പോലീസ് സൂപ്രണ്ട് ജോഗീന്ദർ സിംഗ് ഉത്തരവിട്ടു.
Also Read:യു.എസ് ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല: പെന്റഗൺ റിപ്പോർട്ട്
പോലീസ് ഉദ്യോഗസ്ഥരുടെ നടപടി അച്ചടക്ക ലംഘനം ആണെന്നുള്ള വിമർശനം പല കോണിൽ നിന്നും ഉയന്നതോടെ സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും പൊലീസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read:വെടിനിർത്തൽ നിലവിൽ വന്നു; പശ്ചിമേഷ്യ ശാന്തം
പോലീസ് നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, പിടിയിലായ യുവാവ് മറ്റ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read More
ട്രംപിന്റെ നിർദേശവും അംഗീകരിച്ചില്ല; ഇറാനിൽ വീണ്ടും സ്‌ഫോടനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us