scorecardresearch

ടിക്കറ്റ് നിരക്ക് കൂടും, തത്കാൽ ടിക്കറ്റിന് ആധാർ നിർബന്ധം; റെയിൽവേയിൽ ഇന്നു മുതൽ നിർണായക മാറ്റങ്ങൾ

സബർബൻ ട്രെയിൻ നിരക്കുകളും പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കുകളിലും വർധനവ് വരുത്തിയിട്ടില്ല

സബർബൻ ട്രെയിൻ നിരക്കുകളും പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കുകളിലും വർധനവ് വരുത്തിയിട്ടില്ല

author-image
WebDesk
New Update
British tourist | molested in train

ഫയൽ ചിത്രം

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. എസി, നോൺ എസി, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കാണ് വർധിപ്പിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് യാത്രാ നിരക്കുകൾ റെയിൽവേ മന്ത്രാലയം വർധിപ്പിക്കുന്നത്. സബർബൻ ട്രെയിൻ നിരക്കുകളും പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കുകളിലും വർധനവ് വരുത്തിയിട്ടില്ല.

Advertisment

എസി ക്ലാസ് (ഫസ്റ്റ് ക്ലാസ്, 2-ടയർ, 3-ടയർ, ചെയർ കാർ) ടിക്കറ്റ് നിരക്കുകൾ കിലോമീറ്ററിന് രണ്ട് പൈസ വീതം വർധിപ്പിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ (സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് (ജനറൽ), ഫസ്റ്റ് ക്ലാസ്) നോൺ-എസി ക്ലാസുകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതമാണ് നിരക്ക് വർധന.

Also Read: ഭീകരമാണ് അവസ്ഥ; 2024ൽ തട്ടിയെടുത്തത് 1,935 കോടി; ഡിജിറ്റൽ തട്ടിപ്പിന്റെ വേരുകൾ ഒരു അന്വേഷണം

പുതിയ നിരക്ക് പ്രകാരം, ഏതെങ്കിലും എസി ക്ലാസിൽ 1,000 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരു യാത്രക്കാരന് 20 രൂപ അധികം നൽകേണ്ടിവരും. ഏതെങ്കിലും മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകളുടെ സ്ലീപ്പർ അല്ലെങ്കിൽ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക്, അധിക നിരക്കായി 10 രൂപ നൽകേണ്ടി വരും.

Advertisment

ഓർഡിനറി ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ് അല്ലെങ്കിൽ ജനറൽ ക്ലാസിന് 500 കിലോമീറ്റർ വരെ നിരക്ക് വർധനയില്ല. അതിനുശേഷം, 501 കിലോമീറ്റർ മുതൽ 1,500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 5 രൂപയും, 1,501 കിലോമീറ്റർ മുതൽ 2,500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 10 രൂപയും, 2,501 കിലോമീറ്റർ മുതൽ 3,000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 15 രൂപയും വർധിപ്പിച്ചു.

Also Read: കൊൽക്കത്ത ലോ കോളേജ് ബലാത്സംഗ കേസ്: മുഖ്യപ്രതി സ്ഥിരം കുറ്റവാളി, ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല

ജൂലൈ ഒന്നിന് മുൻപ് ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളെ പുതുക്കിയ നിരക്കുകൾ ബാധിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജ് തുടങ്ങിയ അധിക ചാർജുകൾ ഈടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് വർധനവിനു പുറമേ റെയിൽവേയിൽ ഇന്നു മുതൽ നടപ്പിലാകുന്ന മാറ്റങ്ങൾ അറിയാം.

തത്കാൽ ടിക്കറ്റിന് ആധാർ നിർബന്ധം

ഐആർസിടിസി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി പരിശോധനയ്ക്കുശേഷമേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. കൗണ്ടറിലൂടെ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാർ നമ്പർ നൽകണം. മറ്റു ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ആധാർ വേണം.

ഇതിനായി ഐആർസിടിസി വെബ്‌സൈറ്റിലോ ഐആർസിടിസി റെയിൽ കണക്റ്റ് മൊബൈൽ ആപ്പിലോ ലോഗിൻ ചെയ്യുക. "My Account" സെഷനിലേക്ക് പോയശേഷം “Authenticate User” എന്നതിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

റിസർവേഷൻ ചാർട്ട് 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

റിസർവേഷൻ ചാർട്ട് ഇന്നു മുതൽ യാത്ര ആരംഭിക്കുന്നതിന് 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇതുവരെ 4 മണിക്കൂർ മുൻപായിട്ടാണ് ചാർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. 

Also Read: തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; 12 പേർക്ക് ദാരുണാന്ത്യം; നിരവധി പേർ കുടുങ്ങി

വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം കൂട്ടി

ട്രെയിനിലെ ബെർത്തിന്റെ എണ്ണത്തിന്റെ 60% വരെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകൾ നൽകും. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്ക് അത് 30 ശതമാനമായിരിക്കും. തത്കാൽ ടിക്കറ്റുകൾക്കും ഇതേ രീതി ബാധകം.

ഓൺലൈനായി റീഫണ്ട് അപേക്ഷ നൽകാം

റീഫണ്ട് അപേക്ഷ ഇന്നു മുതൽ ഓൺലൈനിൽ നൽകാം. ഐആർടിസി സൈറ്റിലും ആപ്പിലും ടിഡിആർ ഫയൽ ചെയ്ത് റീഫണ്ട് നേടാം. 

നവീകരിച്ച പിആർഎസ്

നവീകരിച്ച റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റ് (പിആർഎസ്) ഇന്നു മുതൽ ലഭ്യമാകും. പുതിയ സംവിധാനത്തിൽ മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ ലഭ്യമാകും. ഓരോ ദിവസം നിരക്കിലുണ്ടാകുന്ന മാറ്റം കലണ്ടർ രൂപത്തിൽ കാണാനും ലഭ്യമായ സീറ്റുകൾ ഏതൊക്കെയാണെന്ന് അറിയാനും സാധിക്കും. 

Read More: യുക്രൈന്റെ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി റഷ്യ; നടന്നത് ഏറ്റവും വലിയ ആക്രമണം

Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: