scorecardresearch

സർക്കാർ ജീവനക്കാരിയുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 92 ലക്ഷവും ഒരുകോടിയുടെ സ്വർണവും

മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെല്ലിലെ സംഘമാണ് സർക്കാർ ഉദ്യോഗസ്ഥയുടെ വസതിയിൽ റെയ്ഡ് നടത്തിയത്

മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെല്ലിലെ സംഘമാണ് സർക്കാർ ഉദ്യോഗസ്ഥയുടെ വസതിയിൽ റെയ്ഡ് നടത്തിയത്

author-image
WebDesk
New Update
assam govt employee

നൂപുർ ബോറ

ഗുവാഹത്തി: അനധികൃത സ്വത്ത് സമ്പാദനത്തിന് അസം സിവിൽ സർവീസ് ഉദ്യോഗസ്ഥയെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെല്ലിലെ സംഘം ഉദ്യോഗസ്ഥ നൂപുർ ബോറയുടെ ഗുവാഹത്തിയിലെ വസതിയിൽ റെയ്ഡ് നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. റെയ്ഡിൽ 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. ബാർപേട്ടയിലെ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയും കണ്ടെടുത്തു.

Advertisment

Also Read:അനധികൃത ബെറ്റിങ് ആപ്പ് കേസ്: യുവരാജിനും റോബിൻ ഉത്തപ്പയ്ക്കും സോനു സൂദിനും ഇ.ഡി നോട്ടീസ്

2019ലാണ് ഗോലാഘട്ട് സ്വദേശിയായ നുപുർ ബോറ അസം സിവിൽ സർവീസിൽ ചേർന്നത്. നിലവിൽ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായി നിയമിതയായിരുന്നു.

Also Read:ഡെറാഡൂണിൽ കനത്ത മഴ, മണ്ണിടിച്ചിൽ; നദികൾ കരകവിഞ്ഞൊഴുകുന്നു; 5 പേരെ കാണാനില്ല

Advertisment

വിവാദമായ ഭൂമി സംബന്ധമായ വിഷയങ്ങളിൽ പങ്കുണ്ടെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ഇവർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബാർപേട്ട റവന്യൂ സർക്കിളിൽ നിയമിതയായപ്പോൾ ഭൂമി സംശയാസ്പദമായ വ്യക്തികൾക്ക് കൈമാറ്റം ചെയ്തു. ഞങ്ങൾ അവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

ബാർപേട്ടയിലെ റവന്യൂ സർക്കിൾ ഓഫീസിൽ ജോലി ചെയ്യുന്ന, അവരുടെ സഹായിയെന്ന് ആരോപിക്കപ്പെടുന്ന ലാത് മണ്ഡൽ സുരജിത് ദേകയുടെ വസതിയിലും പ്രത്യേക വിജിലൻസ് സെൽ റെയ്ഡ് നടത്തി. നൂപുർ ബോറ സർക്കിൾ ഓഫീസറായിരുന്നപ്പോൾ അവരുമായി സഹകരിച്ച് ബാർപേട്ടയിലുടനീളം ഒന്നിലധികം ഭൂമി സ്വത്തുക്കൾ സ്വന്തമാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

Read More:വഖഫ് നിയമ ഭേദഗതി; ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീം കോടതി

Ambassador

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: