scorecardresearch

'വോട്ടെണ്ണൽ യന്ത്രങ്ങൾ ബ്ലാക്ക് ബോക്സുകൾ, സുതാര്യതയെക്കുറിച്ച് ആശങ്ക'; മസ്കിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

എൻഡിഎയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാ എം.പി. രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ വോട്ടിങ് മെഷീൻ തുറക്കാൻ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയെന്ന വാർത്ത പങ്കുവച്ചു കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്

എൻഡിഎയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാ എം.പി. രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ വോട്ടിങ് മെഷീൻ തുറക്കാൻ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയെന്ന വാർത്ത പങ്കുവച്ചു കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്

author-image
WebDesk
New Update
Kerala News | Rahul Gandhi

(ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഡൽഹി: ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത 'ബ്ലാക്ക് ബോക്സുകളാ'ണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എൻഡിഎയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാ എം.പി. രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയെന്ന  വാർത്ത തന്നെ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.

Advertisment

ഇവിഎമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിന്‍റെയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്‍റെയും ട്വീറ്റുകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം. 

"ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടെണ്ണൽ യന്ത്രങ്ങൾ 'ബ്ലാക്ക് ബോക്സ്' ആണ്. അവ സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കില്ല. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നു. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതിരിക്കുമ്പോൾ ജനാധിപത്യം കപടമായും, വഞ്ചനയ്ക്ക് ഇരയായും അവസാനിക്കുന്നു," മസ്കിന് മറുപടിയായി രാഹുൽ ട്വീറ്റ് ചെയ്തു.

മുംബൈ നോർത്ത് വെസ്റ്റിൽനിന്നുള്ള ശിവസേന (ഏക്‌നാഥ് ഷിൻഡെ പക്ഷം) എംപി രവീന്ദ്ര വയ്ക്കെതിരെയാണ് ആരോപണം ഉയർന്നത്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വയ്ക്കറിൻ്റെ ബന്ധുവായ മങ്കേഷ് പന്തിൽക്കർ ഐ.വി.എം അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫോൺ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. നാലിന് വോട്ടെണ്ണുന്നതിനിടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ഇയാൾ ഫോൺ ഉപയോഗിച്ചു എന്ന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാണ് പരാതി നൽകിയത്. തുടർന്ന്, റിട്ടേണിങ് ഓഫീസർ പൊലീസിനെ സമീപിക്കുകയായിരുന്നു.

Advertisment

ഇവിഎമ്മുകൾ മനുഷ്യർ മുഖേനയോ എ.ഐ. സംവിധാനം വഴിയോ ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാൽ തന്നെ അവ റദ്ദാക്കണമെന്നുമാണ് മസ്ക് തന്റെ സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇവിഎമ്മുകളിൽ അത്തരത്തിൽ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് മുൻ കേന്ദ്ര ഐ.ടി. മന്ത്രി രംഗത്തുവന്നത്.

സുരക്ഷിത ഡിജിറ്റൽ ഹാർഡ്‌വെയർ നിർമ്മിക്കാൻ ആർക്കും കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു വലിയ സാമാന്യവൽക്കരണ പ്രസ്താവനയാണ് മസ്ക് നടത്തിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മസ്കിന് വേണ്ടി ഒരു ട്യൂട്ടോറിയൽ നടത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Read More

Rahul Gandhi Rajeev Chandrasekhar Elon Musk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: