scorecardresearch

ശക്തി പരാമർശം മോദി വളച്ചൊടിച്ചു, പ്രധാനമന്ത്രി രാജ്യത്തിൻ്റെ സ്വത്ത് ലേലം ചെയ്യുകയാണ്: രാഹുൽ ഗാന്ധി

"ശക്തി പരാമർശം മോദി വളച്ചൊടിക്കുകയാണ്. താൻ പറഞ്ഞ 'ശക്തി' മതപരമല്ല. മോദി അനീതിയുടെയും അഴിമതിയുടെയും അസത്യത്തിൻ്റെയും ശക്തിയാണ്. എന്നാൽ രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ രാജ്യത്തിൻ്റെ സ്വത്ത് ലേലം ചെയ്യുകയാണ്," രാഹുൽ ഗാന്ധി വിമർശിച്ചു.

"ശക്തി പരാമർശം മോദി വളച്ചൊടിക്കുകയാണ്. താൻ പറഞ്ഞ 'ശക്തി' മതപരമല്ല. മോദി അനീതിയുടെയും അഴിമതിയുടെയും അസത്യത്തിൻ്റെയും ശക്തിയാണ്. എന്നാൽ രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ രാജ്യത്തിൻ്റെ സ്വത്ത് ലേലം ചെയ്യുകയാണ്," രാഹുൽ ഗാന്ധി വിമർശിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahul Gandhi|India|India

രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ മോദി രാജ്യത്തിൻ്റെ സ്വത്ത് ലേലം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

ഡൽഹി: പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. "ശക്തി പരാമർശം മോദി വളച്ചൊടിക്കുകയാണ്. താൻ പറഞ്ഞ 'ശക്തി' മതപരമല്ല. മോദി അനീതിയുടെയും അഴിമതിയുടെയും അസത്യത്തിൻ്റെയും ശക്തിയാണ്. എന്നാൽ രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ രാജ്യത്തിൻ്റെ സ്വത്ത് ലേലം ചെയ്യുകയാണ്," രാഹുൽ ഗാന്ധി വിമർശിച്ചു.

Advertisment

"രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോദി കൈയടക്കി വച്ചിരിക്കുകയാണ്. രാജ്യത്തെ മാധ്യമങ്ങൾ സത്യത്തെ അടിച്ചമർത്തുകയാണ്. മോദി സർക്കാർ രാജ്യത്തെ പാവപ്പെട്ടവരുടെ മേൽ ജിഎസ്ടി അടിച്ചേൽപ്പിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നില്ല," രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്ത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ 'ശക്തി' അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞതായി പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ നേരത്തെ കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു. രാജ്യം പൈശാചിക ശക്തി അല്ലെങ്കില്‍ ദൈവിക ശക്തി ആണോ എന്ന് തിരഞ്ഞെടുപ്പ് തീരുമാനിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് മറുപടി നൽകി. "രാഹുല്‍ ഗാന്ധി പൈശാചിക ശക്തിയെ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി അസ്വസ്ഥനാണ്. ബിജെപി അടിസ്ഥാനരഹിതമായ വിഷയങ്ങളാണ് സംസാരിക്കുന്നത്," കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര പറഞ്ഞു.

പ്രതിപക്ഷമായ ഇന്ത്യ മുന്നണി ഹിന്ദുശക്തിയെ തുടച്ചുമാറ്റാനാണ് ശ്രമിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി ഇന്ന് വിമര്‍ശിച്ചത്. "ഇന്ത്യ മുന്നണി അവരുടെ പ്രകടന പത്രികയില്‍ ശക്തിക്കെതിരെ പോരാടുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നെ സംബന്ധിച്ച് എല്ലാ അമ്മമാരും പെണ്‍മക്കളും സഹോദരിമാരും ശക്തിയുടെ പ്രതീകമാണ്. ഞാന്‍ അവരെ ശക്തിയുടെ പ്രതീകമായി ആരാധിക്കുന്നു. ഞാന്‍ ഭാരത് മാതയെ ആരാധിക്കുന്നു. പ്രതിപക്ഷ മുന്നണിയുടെ പ്രകടനപത്രികയും ശക്തിയെ അവസാനിപ്പിക്കാനുള്ളതാണ്. ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. സ്ത്രീശക്തിക്ക് വേണ്ടി ഞാന്‍ എന്റെ ജീവിതം വരെ ത്യജിക്കാന്‍ ഒരുക്കമാണ്," എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Advertisment

Read More:

Rahul Gandhi Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: