scorecardresearch

രാഹുൽ ഗാന്ധി 'ചീപ് പബ്ലിസിറ്റി'ക്കായി ഭരണഘടനയെ ഉപയോഗിക്കുന്നു; അമിത് ഷാ

കോൺഗ്രസ് നാല് തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും വേണ്ടി ഭരണഘടന ഭേദഗതി ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

കോൺഗ്രസ് നാല് തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും വേണ്ടി ഭരണഘടന ഭേദഗതി ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

author-image
WebDesk
New Update
amithsha1

അമിത് ഷാ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം കടയിൽ വിൽകേണ്ട സാധനം അല്ല, സ്‌നേഹം പ്രചരണമാക്കേണ്ട ഒന്നല്ല. സ്‌നേഹം ഹൃദയത്തിൽ ഒഴുകേണ്ട ഒന്നാണെന്നും മറ്റൊരാൾക്ക് അനുഭവപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം സത്യമാക്കാനുള്ള ഏകമാർഗം നമ്മുടെ ഭരണഘടനയാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.

Advertisment

കോൺഗ്രസ് നാല് തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും വേണ്ടി ഭരണഘടന ഭേദഗതി ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് പറഞ്ഞ അമിത് ഷാ ബിജെപി രാജ്യത്തെ ശക്തമാക്കാനാണ് 16 തവണയായി ഭേദഗതി കൊണ്ടുവന്നതെന്നും പറഞ്ഞു.

രാഹുൽ ഗാന്ധി 'ചീപ് പബ്ലിസിറ്റി'ക്ക് വേണ്ടിയാണ് ഭരണഘടനയെ ഉപയോഗിക്കുന്നത്. ഭരണഘടന കൈയ്യിൽ വെച്ച് കോൺഗ്രസ് കള്ളം പറയുകയാണ്. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായവരുടെ പാർട്ടികൾ ഇപ്പോൾ കോൺഗ്രസിനൊപ്പമുണ്ട്. ഇപ്പോൾ ആരോടൊപ്പമാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ചോദിച്ച് അദ്ദേഹം ഇടതുപക്ഷത്തെ പരിഹസിച്ചു. അടിയന്തരാവസ്ഥ കാലത്ത് പാട്ടുകൾ പോലും കോൺഗ്രസ് നിരോധിച്ചു. ഇവരാണ് ജനാധിപത്യത്തെ പറ്റി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

Loksabha Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: