/indian-express-malayalam/media/media_files/vUy0L4fOxwn9JlAtLXDn.jpg)
അമിത് ഷാ (ഫയൽ ചിത്രം)
ഗുവാഹത്തി: തെലങ്കാന കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വ്യാപകമായി തന്റെ വ്യാജ വീഡിയോ പ്രചരിക്കപ്പെട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ എഡിറ്റ് ചെയ്ത വീഡിയോ തിരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിച്ചതിലൂടെ കോൺഗ്രസും രാഹുൽ ഗാന്ധിയും തരം താണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും രാജ്യത്തിന്റെ മഹത്തായ രാഷ്ട്രീയ പാരമ്പര്യത്തിന് ഈ നടപടി അപമാനകരമാണെന്നും ഷാ തുറന്നടിച്ചു.
“കോൺഗ്രസിന്റെ നിരാശ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു, അവർ എന്റെയും മറ്റ് നിരവധി ബിജെപി നേതാക്കളുടെയും വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്മാരും മറ്റുള്ളവരും ഈ വ്യാജ വീഡിയോ ഫോർവേഡ് ചെയ്യുന്ന ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്... ഇന്ന് കോൺഗ്രസ് പാർട്ടിയുടെ ഒരു പ്രമുഖ നേതാവ് ക്രിമിനൽ കുറ്റം നേരിടുകയാണ്. ഈ നടപടി അവരുടെ നിരാശയുടെ സൂചനയാണ്. രാഹുൽഗാന്ധി കോൺഗ്രസിന്റെ ചുമതലയേറ്റതുമുതൽ, രാഷ്ട്രീയത്തെ നിലവാര താഴ്ചയിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം പ്രവർത്തിക്കുകയാണ്. ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷാ പറഞ്ഞു,
കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ച വീഡിയോയെ ഷാ അപലപിച്ചു. ഇത് പൊതുജന ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. “വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച് പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം അപലപനീയമാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ പാർട്ടിയും ഒരിക്കലും ചെയ്യാൻ പാടില്ലെന്നും ഞാൻ വിശ്വസിക്കുന്നു…,” ഷാ വ്യക്തമാക്കി.
വ്യാജ വീഡിയോ പ്രചരിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ ഡൽഹി പോലീസ് വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് അമിത് ഷാ കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് രംഗത്തെത്തിയത്. എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ഗുവാഹത്തിയിൽ നിന്നുള്ള ഒരു കോൺഗ്രസ് പ്രവർത്തകനെ അസം പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് അനുസരിച്ച്, തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മുസ്‌ലിംകൾക്ക് നിലവിലുള്ള 4 ശതമാനം സംവരണം ബി.ജെ.പി എടുത്തുകളയുമെന്ന് ഷാ മുമ്പ് പറഞ്ഞിരുന്നു. പ്രചരിക്കുന്ന വീഡിയോ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഷായെപ്പോലെ തോന്നിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ വീഡിയോയിൽ എസ്‌സി, എസ്ടി ഉൾപ്പെടെയുള്ള എല്ലാ സംവരണങ്ങളും റദ്ദാക്കുമെന്നാണ് ഷാ പറയുന്നത്. ഇത്തരത്തിൽ സംവരണം നിർത്തലാക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്നതായുള്ള വ്യാജ വിഡിയോ ആണ് പ്രചരിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ക്വാട്ട നിര്‍ത്തലാക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. വീഡിയോയ്ക്കെതിരെ ബിജെപി ദില്ലി പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇടപെട്ടതിന് പിന്നാലെ ദില്ലി പൊലീസ് ഐഎഫ്എസ്ഒ വിഭാഗം കേസ് എടുക്കുകയായിരുന്നു. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളാണ് വിഡീയോ പ്രചരിപ്പിച്ചതിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. കേസിൽ തെലങ്കാനയിൽ നിന്നുള്ള അഞ്ച് പേർക്ക് ദില്ലി പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെയ് ഒന്നിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.
Read More
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
- മോദിയുടേയും രാഹുലിന്റേയും പെരുമാറ്റചട്ട ലംഘനം; പാർട്ടി അദ്ധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.