scorecardresearch

Putin on India-US Tariffs: യുഎസ് താരിഫ്; ഇന്ത്യയുടെ നഷ്ടം നികത്താൻ റഷ്യ, മോദി ബുദ്ധിമാനായ സുഹൃത്തെന്ന് പുടിൻ

Russia-India Trade relations: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കാനുള്ള യുഎസ് സമ്മർദ്ദം അവഗണിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു

Russia-India Trade relations: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കാനുള്ള യുഎസ് സമ്മർദ്ദം അവഗണിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു

author-image
WebDesk
New Update
Prime Minister Narendra Modi, Russian President Vladimir Putin

Putin on India-Russia Relationship

Putin on india-Russia Relationship: മോസ്‌കോ: യുഎസ് താരിഫിനെ തുടർന്ന്് ഇന്ത്യയ്ക്ക് ഉണ്ടായ നഷ്ടം നികത്താൻ തങ്ങൾ തയ്യാറെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ.അന്താരാഷ്ട്ര വാൽഡായ് ചർച്ചാ ഫോറത്തിൽ സംസാരിക്കവേയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്രമോദിയെ ബുദ്ധിമാനായ സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ സന്തുലിനമായ വളർച്ചയാണ് ഇന്ത്യ കൈവരിക്കുന്നതെന്നും കൂട്ടിചേർത്തു.

Advertisment

റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ഒരിക്കലും പ്രശ്‌നങ്ങൾ, പിരിമുറുക്കങ്ങൾ എന്നിവ ഉണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ സംവേദനക്ഷമത കണക്കിലെടുത്ത് എല്ലായ്‌പ്പോഴും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധർ അന്താരാഷ്ട്ര വാൽഡായ് ചർച്ചാ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. 

Also Read:ട്രംപിന്റെ ഗാസ കരാർ; ഹമാസുമായി ചർച്ച നടത്തി ഖത്തറും തുർക്കിയും

ഇന്ത്യ-റഷ്യ ബന്ധത്തെ പ്രത്യേക ബന്ധമെന്നാണ് പുടിൻ വിശേഷിപ്പിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കാനുള്ള യുഎസ് സമ്മർദ്ദം അവഗണിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.അമേരിക്കയുടെ ശിക്ഷാ തീരുവകൾ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടും, കൂടാതെ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്ക്ക് അന്തസ്സ് ലഭിക്കും- പുടിൻ പറഞ്ഞു.

Advertisment

Also Read:ഏകാധിപത്യ ഭാഷ വേണ്ട; ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്: ട്രംപിന് മുന്നറിയിപ്പുമായി പുടിൻ

പുടിൻ അടുത്ത് ഇന്ത്യ സന്ദർശിക്കുമെന്ന് അഭ്യൂവങ്ങൾക്കിടയിലാണ് ഈ പരാമർശങ്ങൾ. ഈ വർഷം ഡിസംബറിൽ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന വാർഷിക ഉച്ചകോടിക്ക് വേണ്ടിയാണ് സന്ദർശനം.

ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡൻറും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ കാര്യങ്ങളും വിലയിരുത്തുന്നതിനായി എല്ലാ വർഷവും ഒരു ഉച്ചകോടി നടത്താനുള്ള സംവിധാനം ഇന്ത്യക്കും റഷ്യക്കുമുണ്ട്. ഇതിൻറെ ഭാഗമായാണ് പുടിൻറെ ഇന്ത്യാ സന്ദർശനം. അവസാനമായി അദ്ദേഹം 2021-ലാണ് ന്യൂഡൽഹി സന്ദർശിച്ചത്. ഇതിന് ശേഷം, കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി മോദി വാർഷിക ഉച്ചകോടിക്കായി മോസ്‌കോയിൽ പോയിരുന്നു.

Also Read:റഷ്യൻ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചാൽ വെടിവെയ്ക്കണം: നാറ്റോ രാജ്യങ്ങളോട് ട്രംപ്

ഇതുവരെയായി ഇരു രാജ്യങ്ങളിലുമായി മാറിമാറി 22 വാർഷിക ഉച്ചകോടികൾ നടന്നിട്ടുണ്ട്. പതിവ് രീതി അനുസരിച്ച്, റഷ്യൻ പ്രസിഡന്റ് ഈ വർഷം ഇന്ത്യയിൽ നടക്കുന്ന 23-ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. പുടിൻറെ സന്ദർശന വേളയിൽ, ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകളിൽ നിരവധി സുപ്രധാന വിഷയങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Read More:യുകെയിൽ സിനഗോഗിക് പുറത്ത് ആക്രമണം; രണ്ട് മരണം, കൊലപാതകിയെ വെടിവെച്ച് പോലീസ്

Putin Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: