/indian-express-malayalam/media/media_files/2025/10/02/uk-121-2025-10-02-17-57-01.jpg)
യുകെയിൽ സിനഗോഗിക് പുറത്ത് ആക്രമണം
മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്ററിൽ ജൂത സിനഗോഗിന് പുറത്തുണ്ടായ ആക്രമണത്തിൽ കൊലപാതകി ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് പേർ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. സിനഗോഗിന് പുറത്തുണ്ടായിരുന്ന ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷമാണ് അക്രമി ആളുകളെ കത്തികൊണ്ട് കുത്തിയത്. മിഡിൽടൺ റോഡിലെ ഹീബ്രു കോൺഗ്രിഷേഷൻ സിനഗോഗിലാണ് ആക്രമണമുണ്ടായത്.
Also Read:സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്
രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പ്രതിയെ സംഭവസ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നതായി അധികൃതർ അറിയിച്ചു. അക്രമി അമിതവേഗതയിൽ ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് എത്തുകയും തുടർന്ന് കാറിൽനിന്നിറങ്ങി ആളുകളെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവർക്ക് പ്രാഥമിക ശ്രുശൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റിയതായി മാഞ്ചസ്റ്റർ പൊലീസ് വ്യക്തമാക്കി.
Also Read: ഗാസയിൽ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; മരണസംഖ്യ 65000 കടന്നു
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വിഷയം ഗൗരവകരമായാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു. സിനഗോഗിനും പരിസരത്തും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ആക്രമണത്തെ അദ്ദേഹം അപലപിച്ചു.
Also Read:അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ആക്രമണം; മരണസംഖ്യ ഉയരുന്നു
യൂറോപ്യൻ രാഷ്ട്രീയ കക്ഷികളുടെ യോഗത്തിനായി ഡെന്മാർക്കിലെത്തിയ അദ്ദേഹം ഉടൻ മാഞ്ചസ്റ്ററിലേക്ക് തിരിക്കും. ജൂത കലണ്ടർ പ്രകാരം വിശുദ്ധദിനമായി കണക്കാക്കുന്ന യോം കിപ്പൂർ ദിനത്തിൽ തന്നെ ഇത്തരമൊരു ആക്രമണം സംഭവിച്ചത് ഭയപ്പെടുത്തുന്നതാണെന്നും ആക്രമണത്തിനിരയായവർക്കൊപ്പമാണ് താനെന്നും സ്റ്റാർമർ പറഞ്ഞു. രാജ്യത്തെ ജൂത സമൂഹത്തെ സംരക്ഷിക്കുന്നതിനായി എല്ലാവിധകാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു.
Read More:ഗാസയിലേക്ക് സഹായവുമയി പുറപ്പെട്ട ബോട്ടുകൾ തടഞ്ഞ് ഇസ്രയേൽ; ഗ്രേറ്റ തുൻബെർഗ് കസ്റ്റഡിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.