/indian-express-malayalam/media/media_files/2025/09/29/america-church-attack-2025-09-29-17-36-18.jpg)
ആക്രമം ഉണ്ടായ മിഷിഗണിലെ പള്ളി
മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ക്രിസ്ത്യൻ പള്ളിയ്്ക്ക്് നേരെയുണ്ടായ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ നാലായി ഉയർന്നു. ഒൻപത് പേരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.
Also Read:ഇറാനിലെ ചബഹാർ തുറമുഖത്തിനുള്ള ഇളവുകൾ പിൻവലിച്ച് അമേരിക്ക; ഇന്ത്യയ്ക്കും പ്രഹരം
നോർത്ത് ദട്രോയിറ്റിൽ നിന്ന് അൻപത് മൈൽ അകലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച ശേഷം അക്രമി പള്ളിയ്ക്ക് തീയിട്ടു. ബർട്ടൺ സ്വദേശിയായ നാൽപതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗൺ പൊലീസ് പറഞ്ഞു.
പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്. പള്ളിയിലേക്ക് വാഹനം ഓടിച്ചെത്തിയ അക്രമി അപ്രതീക്ഷിതമായി വെടിയുതിർത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ ഇയാൾ പള്ളിക്ക് തീയിടുകയായിരുന്നു.
Also Read: യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി
നിരവധി പേർ പള്ളിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പള്ളിയിൽ പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കിയിട്ടില്ല.
Also Read: ഗാസയിൽ മരണസംഖ്യ 66000 കടന്നു; ട്രംപ്- നെതന്യാഹു കൂടുക്കാഴ്ച ഇന്ന്
സംഭവത്തിൽ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സാഹചര്യം വിലയിരുത്തിയെന്നും എഫ്ബിഐ സംഘം ഉടനടി സ്ഥലത്തെത്തിയെന്നും ട്രംപ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നൽകും. അമേരിക്കയിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള മറ്റൊരു ആക്രമമായി വേണം ഇതിനെ വിലയിരുത്താൻ. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് അറുതിവേണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read More: തകർച്ചയുടെ വക്കിൽ ഗാസയിലെ ആശുപത്രികൾ; ആക്രമണം ശക്തമാക്കി ഇസ്രായേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us