/indian-express-malayalam/media/media_files/KQ3v7WVo1mCnT6lGR9iH.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: പഞ്ചാബിൽ നിന്നും ‘ദില്ലി ചലോ’ മാർച്ചുമായി കർഷക സംഘടനകളെത്തുമ്പോൾ നേരിടാൻ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുമായി ഡൽഹി പൊലീസ്. ഡൽഹി- ഹരിയാന അതിർത്തികളിൽ സമിന്റ് കൊണ്ടുള്ള ബാരിക്കേഡുകളും മുള്ളുവേലികളുമടക്കം ഉയർത്തിക്കൊണ്ടാണ് കർഷക സമരത്തെ നേരിടാൻ പൊലീസ് തയ്യാറെടുക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നടക്കുന്ന സമരം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഇവയൊന്നും ഫലപ്രദമാവാത്തതിനെ തുടർന്നാണ് പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.
കർഷക പ്രതിഷേധത്തെ നേരിടാനുള്ള നടപടികളുടെ ഭാഗമായി ഡൽഹി പോലീസ് ഇന്ന് മുതൽ ഒരു മാസത്തേക്ക് ദേശീയ തലസ്ഥാനത്ത് ഉടനീളം 144 ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ച ഉത്തരവിൽ രാഷ്ട്രീയമോ സാമൂഹികമോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയോ ഏതെങ്കിലും ഘോഷയാത്രകൾ, പ്രകടനങ്ങൾ, റാലികൾ, കാൽനട ജാഥകൾ എന്നിവ സംഘടിപ്പിക്കുന്നതിനും വിളിച്ചുകൂട്ടുന്നതിനും പങ്കെടുക്കുന്നതിനും സമ്പൂർണ നിരോധനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കർഷക മാർച്ചിന് മുന്നോടിയായി ഡൽഹിയിലെ ഗാസിപൂർ, സിംഗ്, തിക്രി അതിർത്തികളിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനം ഉറപ്പാക്കാൻ അതിർത്തി പ്രദേശങ്ങളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഔട്ടർ ഡിസ്ട്രിക്റ്റുകളുടെ (ഔട്ടർ നോർത്ത്, ഔട്ടർ) ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 200 ലധികം കർഷക യൂണിയനുകൾ പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോൾ അവരെ നേരിടുന്നതിനായി ആയിരക്കണക്കിന് പൊലീസിനേയാണ് വിന്യസിച്ചിരിക്കുന്നത്. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് ഹരിയാന സർക്കാരും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേ സമയം പഞ്ചാബ്, ഹരിയാന, ഡൽഹി സർക്കാരുകൾ ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്ന കർഷകരെ ഏതെങ്കിലും തരത്തിൽ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായി തന്നെ നേരിടുമെന്ന് കർഷക സംഘടനാ നേതാക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ യൂണിയനിലെ അംഗങ്ങൾ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ലഖോവൽ) ജനറൽ സെക്രട്ടറി ഹരീന്ദർ സിംഗ് ലഖോവലും വ്യക്തമാക്കി.
വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനൽകുന്നതിനുള്ള നിയമനിർമ്മാണം ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ കർഷക നേതാക്കൾ ഇന്ന് വൈകുന്നേരം കേന്ദ്ര സർക്കാരുമായി അവസാനവട്ട കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരിക്കും പ്രതിഷേധം സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് കർഷക സംഘടനകൾ എത്തുക എന്നാണ് വിവരം.
വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പ് വരുത്തുന്നതിനുള്ള നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനായാണ് എസ്‌കെഎമ്മും (രാഷ്ട്രീയേതര) കെഎംഎമ്മും 200-ലധികം കർഷക യൂണിയനുകളുടെ 'ഡൽഹി ചലോ' മാർച്ച് പ്രഖ്യാപിച്ചത്.
നേരത്തെ, മൂന്ന് കേന്ദ്രമന്ത്രിമാരും വ്യാഴാഴ്ച ചണ്ഡീഗഡിലെത്തി കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ യോഗം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നാണ് ഏകോപിപ്പിച്ചത്. ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് ഒരു പൊതു ആവശ്യം ഉയർന്നുവന്നതായി പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വിത്ത് നിർമ്മാതാക്കൾക്കും വിൽപനക്കാർക്കും മാതൃകാപരമായ ശിക്ഷ നൽകാനുള്ള നിയമം നടപ്പിലാക്കുന്നതും കേന്ദ്രമന്ത്രിമാർ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.
യോഗത്തിന് തൊട്ടുപിന്നാലെ, ഭരണകക്ഷിയായ ആം ആദ്മി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ മാൻ കേന്ദ്രത്തിനും കർഷകർക്കും ഇടയിലുള്ള പാലമായി നിൽക്കുന്നുവെന്നുള്ള പോസ്റ്റ് പങ്കിട്ടിരുന്നു. “കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കാൻ പഞ്ചാബ് സർക്കാർ എപ്പോഴും തോളോട് തോൾ ചേർന്ന് നിൽക്കും. അവരുടെ അവകാശങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യും പോസ്റ്റിൽ പറഞ്ഞു.
Read More
- മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു; ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന
- നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി അടുക്കാൻ ജഗൻ മോഹൻ റെഡ്ഡി
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
- ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടും; മമതാ ബാനർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.