scorecardresearch

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു; ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന

ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റയും മുന്‍മന്ത്രി ബാബ സിദ്ദിഖും പാർട്ടി വിട്ടതിന് പിന്നാലെയാണ് ചവാന്റെ പാർട്ടി മാറ്റം

ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റയും മുന്‍മന്ത്രി ബാബ സിദ്ദിഖും പാർട്ടി വിട്ടതിന് പിന്നാലെയാണ് ചവാന്റെ പാർട്ടി മാറ്റം

author-image
WebDesk
New Update
Ashok Chavan

ഫയൽ ചിത്രം

മുംബൈ: 2022 മുതലുള്ള അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാൻ പാർട്ടി വിട്ടു. ചവാൻ തന്നെയാണ് താൻ രാജിക്കത്ത് പി സി സി പ്രസിഡന്റ് നാനാ പട്ടോളയ്ക്ക് അയച്ചതായി വ്യക്തമാക്കിയത്. 2022 ൽ  ജൂലൈയിൽ ഏകനാഥ് ഷിൻഡെ സർക്കാരിനെതിരായ വിശ്വാസവോട്ടെടുപ്പിൽ ഏഴ് എം എൽ എ മാരോടൊപ്പം ചവാൻ വിട്ട് നിന്നിരുന്നു. വൈകിയെത്തിയതിനാൽ നിയമസഭയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ചവാൻ അന്ന് നൽകിയ വിശദീകരണം. 

Advertisment

"ഫെബ്രുവരി 12 ന് ഉച്ചകഴിഞ്ഞ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുകയാണ്" എന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെയ്ക്ക് അയച്ച ഒരു കടുത്ത രാജിക്കത്തിൽ ചവാൻ പറഞ്ഞു.

അശോക് ചവാൻ കോൺഗ്രസ് പാർട്ടി വിടുമെന്ന ഊഹാപോഹങ്ങൾ 2022 മുതൽ പ്രചരിച്ചിരുന്നു, ചവാൻ ഒരിക്കലും റിപ്പോർട്ടുകൾ നിഷേധിച്ചിട്ടില്ല എന്നതും അദ്ദേഹം എപ്പോൾ വേണമെങ്കിലും മറുകണ്ട ചായിയേക്കാമെന്ന സൂചന കോൺഗ്രസ് നേതൃത്വത്തിന് നൽകിയിരുന്നു. എന്നിരുന്നാലും ചവാനെപ്പോലുള്ള ഒരു ജനകീയ മുഖം ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കുന്ന മഹാരാഷ്ട്രാ കോൺഗ്രസിന് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. 

മഹാരാഷ്ട്രയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാന്‍. ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റയും മുന്‍മന്ത്രി ബാബ സിദ്ദിഖും 48 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ശനിയാഴ്ച അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നിരുന്നു. വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്നും അസ്വസ്ഥരായ ഒട്ടേറെ പ്രധാന നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചത്.

Advertisment

അതേ സമയം അശോക് ചവാന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണങ്ങൾ പുറത്തുവനന്നിട്ടില്ല. നേരത്തേ പാർട്ടി വിട്ട മിലിന്ദ് ദേവ്റ പാർട്ടി വിട്ടതിന് ശേഷം വളരെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസിനെതിരെ പ്രതികരിച്ചത്. 

മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ശങ്കർറാവു ചവാന്റെ മകനായ അശോക് ചവാൻ 1986-ൽ കോൺഗ്രസ് പാർട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായാണ് തന്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്.

പിന്നീട് തൊട്ടടുത്ത വർഷം തന്നെ എട്ടാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചവാൻ, 1992-ലാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആറുവർഷത്തേക്ക് നിയമനിർമ്മാണ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പൊതുമരാമത്ത്, നഗരവികസനം, ആഭ്യന്തരം എന്നിവയുടെ മന്ത്രിയായും അശോക് ചവാനെ കോൺഗ്രസ് നിയോഗിച്ചു.

1999-ൽ മുദ്‌ഖേഡ് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും 2004-ൽ അത് നിലനിർത്തുകയും ചെയ്‌ത ചവാൻ 1999-ൽ മഹാരാഷ്ട്ര നിയമസഭയിലെത്തി. 2009-ലും 2019-ലും ഭോക്കറിലേക്ക് മാറി. 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008 ൽ മുഖ്യമന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം റവന്യൂ, ഗതാഗതം, വ്യവസായം എന്നിവയുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഒരു വർഷത്തിലേറെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2010-ൽ ആദർശ് ഹൗസിംഗ് അഴിമതിയിൽ തന്റെ പേര് ഉയർന്നതിനെത്തുടർന്ന് രാജിവയ്ക്കാൻ നിർബന്ധിതനായി.

2014-ൽ, '  ആഞ്ഞടിച്ച മോദി തരംഗത്തെ അതിജീവിച്ച സംസ്ഥാനത്തെ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒരാളായി നന്ദേഡ് ലോക്‌സഭാ സീറ്റിൽ വിജയിച്ചതിന് ശേഷം അദ്ദേഹം  തിരിച്ചുവന്നു. എന്നാൽ  2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതാപ് പാട്ടീൽ ചിഖാലിക്കറിനോട് ചവാൻ നന്ദേഡ് സീറ്റിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.

Read More

Congress Bjp Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: