/indian-express-malayalam/media/media_files/mzO0SA4F1dKwQvtXYrUC.jpg)
മനോരമ ഖേദ്കർ, പൂജ ഖേദ്കർ
പൂനെ: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ അമ്മ പൊലീസ് കസ്റ്റഡിയിൽ. പൂജയുടെ അമ്മ മനോരമ ഖേദ്കറിനെയാണ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. മഹാരാഷ്ട്രയിലെ മഹാദിൽ നിന്ന് മനോരമയെ കസ്റ്റഡിയിലെടുത്തതായി പൂനെ റൂറൽ എസ്‌പി പങ്കജ് ദേശ്മുഖ് അറിയിച്ചു.
ഈ ആഴ്ച ആദ്യം പൂനെ റൂറൽ പൊലീസ് സംഘം മുൽഷിയിലെ കർഷകരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൂജയുടെ മാതാപിതാക്കളെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. മനോരമ കർഷകന് നേരെ തോക്കു ചൂണ്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിലും ടെലിവിഷൻ ചാനലുകളിലും പ്രചരിച്ചതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിരിക്കുന്നത്.
തർക്കഭൂമിയിൽ കൃഷി ചെയ്യുന്നതിനെ എതിർക്കുന്ന കർഷകനെയും, ഇയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്ന മനോരമയേയും പ്രചരിച്ച വീഡിയോയിൽ വ്യക്തമായി കാണാം. ഏതാനും അംഗരക്ഷകർക്കൊപ്പമാണ് മനോരമ കർഷകനെതിരെ വാഗ്വാദത്തിൽ ഏർപ്പെടുന്നത്.
കർഷകനായ പണ്ഡരിനാഥ് പസൽക്കർ എന്ന 65 കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മനോരമയ്ക്കും പൂജയുടെ പിതാവ് ദിലീപ് ഖേദ്കറിനും എതിരെ കേസെടുത്തത്. ഇവർക്കൊപ്പം, അംബാദാസ് ഖേദ്കർ എന്നയാളെയും തിരിച്ചറിയാത്ത മറ്റു ചിലരെയും കേസെിൽ പ്രതിചേർത്തിട്ടുണ്ട്.
കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്‌സിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയയെന്ന് കേസിൽ പുജക്കെതിരെ അന്വേഷണം നടക്കുകയാണ്. ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ സാധുത ഉൾപ്പെടെ കേന്ദ്ര പഴ്സനൽ മന്ത്രാലയം അന്വേഷിക്കുന്നുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തെ തുടർന്ന് മുംബൈയിലെ പൂജയെ, മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് മടക്കി വിളിച്ചിരുന്നു. സ്വന്തമായി പ്രത്യേക ഓഫീസും, ഔദ്യോഗിക കാറും വേണമെന്ന പൂജ ഖേദ്കറിൻ്റെ ആവശ്യങ്ങൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കൂടാതെ സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Read More
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
- തൊഴിൽ സംവരണം: പ്രതിഷേധത്തിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്ത് സിദ്ധരാമയ്യ
- മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
- തമിഴ്നാട്ടിൽ ഇനി എയ്ഡഡ് സ്കൂളുകളിലും സൗജന്യ പ്രഭാതഭക്ഷണം
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ ജൂണിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us