scorecardresearch

ഭരണഘടന ലംഘിച്ചെന്നാരോപണം;പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ ആദ്യ വനിതാ അധ്യക്ഷയായി പിടി ഉഷ വന്നിട്ട് രണ്ട് വർഷങ്ങൾ പിന്നിടുമ്പോഴാണ് അവിശ്വാസ പ്രമേയം വരുന്നത്‌

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ ആദ്യ വനിതാ അധ്യക്ഷയായി പിടി ഉഷ വന്നിട്ട് രണ്ട് വർഷങ്ങൾ പിന്നിടുമ്പോഴാണ് അവിശ്വാസ പ്രമേയം വരുന്നത്‌

author-image
WebDesk
New Update
ptusha

പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം. ഒക്ടോബർ 25 ന് നടക്കുന്ന ഇന്ത്യൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ബോഡി യോഗത്തിൽ അവിശ്വാസ പ്രമേയം പരിഗണിക്കും. യോഗത്തിന്റെ ഇരുപത്തിയാറാമത്തെ അജണ്ടയായാണ് അവിശ്വാസപ്രമേയം ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisment

ഭരണഘടനാ ലംഘനങ്ങളും ഇന്ത്യൻ കായികരംഗത്ത് ഹാനികരമായേക്കാവുന്ന നടപടികളും കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം. റിലയൻസിന് 'അനാവശ്യമായ ആനുകൂല്യങ്ങൾ' നൽകിയെന്ന സിഎജി റിപ്പോർട്ടും ചർച്ചക്ക് വരും.

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ ആദ്യ വനിതാ അധ്യക്ഷയായി പിടി ഉഷ വന്നിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞു. ഇതിനിടയിൽ തന്നെ നിരവധി തവണ മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളും പിടി ഉഷയും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുന്ന സാഹചര്യം ഉണ്ടായി. ഇതിന്റെ തുടർച്ചയാണ് അവിശ്വാസ പ്രമേയം.

മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് നേരത്തെ നിരവധി എക്സിക്യുട്ടീവ് അംഗങ്ങൾക്ക് പിടി ഉഷ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഉഷയ്ക്കെതിരായ ആരോപണങ്ങൾ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും ഉന്നയിച്ചിരുന്നു.

Advertisment

ഒളിമ്പിക്സ് അസോസിയേഷന്റെ അധികാര അവലോകനം, പിടി ഉഷയുടെ കാലത്ത് നടപ്പാക്കിയ സ്പോൺസർഷിപ്പ് കരാറുകൾ പരിശോധിക്കുക എന്നിവയും അജണ്ടയായി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൗസ് നിർമാണത്തിൽ റിലയൻസിന് വിട്ടുവീഴ്ചകൾ ചെയ്തുവെന്നും ഇതിലൂടെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് 24 കോടിയുടെ നഷ്ടമുണ്ടായെന്നും സിഎജി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പോൺസർഷിപ്പ് കരാറുകൾ അവലോകനം ചെയ്യാനുള്ള തീരുമാനം.

Read More

Pt Usha Sports Ministry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: