/indian-express-malayalam/media/media_files/uploads/2017/04/army-7591.jpg)
പ്രതീകാത്മക ചിത്രം
ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈനിക യൂണിഫോമുകൾ, കോംബാറ്റ് പാറ്റേൺ വസ്ത്രങ്ങൾ എന്നിവ വിൽക്കുന്നതിനും നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിരോധം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് അധികൃതർ പുറത്തിറക്കി. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൈനിക വസ്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നടപടി.
കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് കുമാർ ഷാവനാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്. പൊതു സുരക്ഷയ്ക്കും, ജനങ്ങളുടെ സമാധാനത്തിനും ഉണ്ടായേക്കാവുന്ന അപകട സാധ്യത കണക്കിലെടുത്താണ് നിരോധനമെന്ന് ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ അദ്ദേഹം പറഞ്ഞു.
സൈനിക യൂണിഫോമുകൾ വാങ്ങുകയും സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും കടകളും പ്രവർത്തന അനുമതിയെക്കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ രേഖാമൂലം വിവരം കൈമാറണമെന്ന്, ജില്ലാ മജിസ്‌ട്രേറ്റ് നിർദേശം നൽകി. 15 ദിവസത്തിനുള്ളിൽ ഈ വിവരങ്ങൾ ഹാജരാക്കണമെന്നും നിർദേശമുണ്ട്.
സൈനിക വസ്ത്രങ്ങൾ നിർമ്മിക്കുന്ന എല്ലാ അംഗീകൃത വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും നിർമ്മിച്ച വസ്ത്രങ്ങളുടെയോ തുണികളുടെയോ വിൽപ്പനയെക്കുറിച്ച് രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട് സമർപ്പിക്കണം. വിൽപ്പന നടത്തിയ സൈനിക/അർദ്ധസൈനിക/പൊലീസ് ഉദ്യോഗസ്ഥരുടെ വിശദമായ വിവരങ്ങളും സമർപ്പിക്കണമെന്ന്, ഉത്തരവിൽ പറയുന്നു.
Read More
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; ഇന്ത്യ മറുപടി നൽകും, നീതി നടപ്പാക്കപ്പെടും: നരേന്ദ്ര മോദി
- Jammu Kashmir Terror Attack: കശ്മീരിൽ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്
- Jammu Kashmir Terror Attack: ഭീകരർക്ക് ഇന്ത്യയുടെ മറുപടി; പഹൽഗാം ആക്രമണവുമായി ബന്ധുള്ള തീവ്രവാദികളുടെ വീട് തകർത്തു
- Jammu Kashmir Terror Attack: ഇനി വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.