scorecardresearch

ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ടൊറൻ്റോയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ടൊറൻ്റോയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

author-image
WebDesk
New Update
Justin Trudeau|canada|india

കാനഡ വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നൽകുന്നതിന് തെളിവാണ് ഇതെന്ന് ഇന്ത്യ വിമർശിച്ചു (ഫയൽ ചിത്രം)

ഡൽഹി: ടൊറൻ്റോയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂലികളുടെ ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Advertisment

പരിപാടിയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. കാനഡയിൽ അനിയന്ത്രിതമായി തുടരുന്ന ഇത്തരം സംഭവങ്ങളിൽ വിദേശകാര്യ മന്ത്രാലയം അഗാധമായ ആശങ്കയും ശക്തമായ പ്രതിഷേധവും അറിയിച്ചു.

കാനഡ വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നൽകുന്നതിന് തെളിവാണ് ഇതെന്ന് ഇന്ത്യ വിമർശിച്ചു. ഇത്തരം നിലപാട് തുടരുന്നത് ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയിൽ അക്രമം വർദ്ധിക്കുന്നതിന് കാരണമാകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Read More

Advertisment
Canada

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: