scorecardresearch

PM Modi in Houston Highlights: മോദിയ്ക്ക് കീഴില്‍ ഇന്ത്യ കുതിക്കുന്നുവെന്ന് ട്രംപ്; പാക്കിസ്ഥാനെ കടന്നാക്രമിച്ച് മോദി

PM Narendra Modi in US Highlights, Howdy Modi Event Today in Houstan Live News Updates: ഭീകരവാദത്തിനെതിരെയും അത് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും നിര്‍ണായക പോരാട്ടത്തിനുള്ള സമയമായെന്ന് മോദി

PM Narendra Modi in US Highlights, Howdy Modi Event Today in Houstan Live News Updates: ഭീകരവാദത്തിനെതിരെയും അത് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും നിര്‍ണായക പോരാട്ടത്തിനുള്ള സമയമായെന്ന് മോദി

author-image
WebDesk
New Update
ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നിങ്ങള്‍, യുഎസ് തിരഞ്ഞെടുപ്പിലെ താര പ്രചാരകനല്ല; മോദിക്കെതിരെ കോണ്‍ഗ്രസ്

PM Narendra Modi in US Highlights, Howdy Modi Event Today in Houstan Live News Updates: ഹൂസ്റ്റൺ: ട്രംപിന്റെ സാന്നിധ്യത്തില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് മോദി. ഇന്ത്യയുടെ വളര്‍ച്ച ചിലരെ അസ്വസ്ഥരാക്കുന്നു. ഭീകരതയെ വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. ഇന്ത്യയ്‌ക്കെതിരായ വിദ്വേഷമാണ് അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്നും മോദി.

Advertisment

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയേയും മോദി പരാമര്‍ശിച്ചു.ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ വികസനം നഷ്ടപ്പെടുത്തി. ഭീകരരും വിഘടനവാദികളും കശ്മീരിലെ സാഹചര്യം ദുരുപയോഗം ചെയ്യുകയായിരുന്നു. ഇപ്പോള്‍ അവിടെയുള്ള ആളുകള്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിച്ചെന്നും മോദി.

മോദിയ്‌ക്കൊപ്പം വേദി പങ്കിടാനായതില്‍ സന്തോഷമെന്ന് ട്രംപ്. മോദി ഇന്ത്യയ്ക്കായി അസാധാരണമായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി വിശ്വസ്തനായ സുഹൃത്താണെന്നും ട്രംപ്. മോദിയുടെ ഭരണത്തില്‍ ഇന്ത്യ അതിവേഗം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും ട്രംപ്.

അതിര്‍ത്തി സംരക്ഷണം ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരു പോലെ പ്രധാനം. ഇസ്ലാമിക ഭീകരതയെ ഒരുമിച്ച് നേരിടും. അമേരിക്കയിലെ നിരവധി ഇന്ത്യാക്കാര്‍ വ്യാവസായങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കി. ഇന്ത്യയും അമേരിക്കയും എന്നും ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുമെന്നും ട്രംപ്.

Advertisment

അടുത്ത മാസം യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കും. എന്‍ബിഎ ബാസ്ക്കറ്റ് ബോൾ മത്സരം കാണാൻ എത്തുമെന്ന് ട്രംപ് അറിയിച്ചു. അടുത്ത മാസം മുംബൈയിലാണ് ഇന്ത്യയുടെ ആദ്യ എന്‍ബിഎ ബാസ്ക്കറ്റ് ബോൾ മത്സരം.

Live Blog

Prime Minister Narendra Modi arrived in the United States on a week-long tour. Follow LIVE Updates of his today's engagements.














Highlights

    00:17 (IST)23 Sep 2019

    കൈകോർത്ത്

    അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിനൊപ്പം കൈകോർത്ത് പിടിച്ച് നടന്ന്  ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി, 

    00:12 (IST)23 Sep 2019

    മോദിയുടെ പ്രസംഗം അവസാനിപ്പിച്ചു

    സദസിനെ വളങ്ങി മോദി പ്രസംഗം അവസാനിപ്പിച്ചു.

    00:10 (IST)23 Sep 2019

    ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

    അമേരിക്കന്‍ പ്രസിഡന്റിനെകുടുംബ സമേതം ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി. തങ്ങളുടെ ബന്ധം ഇന്ത്യയും അമേരിക്കയും ചേർന്നു കാണുന്ന സ്വപ്നത്തിന്റെ അടയാളമായി മാറുമെന്നും മോദി. 

    00:02 (IST)23 Sep 2019

    ആർട്ടിക്കിള്‍ 370

    ആർട്ടിക്കിള്‍ 370 ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ വികസനം നഷ്ടപ്പെടുത്തി. ഭീകരരും വിഘടനവാദികളും കശ്മീരിലെ സാഹചര്യം ദുരുപയോഗം ചെയ്യുകയായിരുന്നു. ഇപ്പോൾ അവിടെയുള്ള ആളുകൾക്ക് തുല്യ അവകാശങ്ങൾ ലഭിച്ചു.

    23:59 (IST)22 Sep 2019

    ഇന്ത്യയുടെ വളർച്ച ചിലരെ അസ്വസ്ഥരാക്കുന്നു

    ഇന്ത്യയുടെ വളർച്ച ചിലരെ അസ്വസ്ഥരാക്കുന്നു. ഭീകരതയെ വളർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണവർ. ഇന്ത്യയ്ക്കെതിരായ വിദ്വേഷണാണ് അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്നും മോദി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയേയും മോദി പരാമർശിച്ചു. 

    23:54 (IST)22 Sep 2019

    ഒരു രാജ്യം, ഒരു നികുതി

    വർഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു രാജ്യം ഒരു നികുതി എന്നത് ജിഎസ്ടിയിലൂടെ നടപ്പിലാക്കി. അഴിമതിയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുക്കുകയാണെന്നും മോദി 

    23:41 (IST)22 Sep 2019

    99 ശതമാനം ഗ്രാമങ്ങളിലും ശൌചാലയം നിർമ്മിക്കാന്‍ സാധിച്ചെന്നും എല്ലാ വീടുകളിലും ഗ്യാസ് എത്തിക്കാനായെന്നും അഞ്ച് വർഷത്തിനിടെ എല്ലാ വീടുകളേയും ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ചെന്നും മോദി. 

    23:40 (IST)22 Sep 2019

    പുതിയ ഇന്ത്യ

    ഇന്ത്യയുടെ സ്വപ്നമാണ് പുതിയ ഇന്ത്യയെന്ന് മോദി. ഇതിനായി ഓരോ ഇന്ത്യാക്കാരനും അഹോരാത്രം പ്രവർത്തിക്കുകയാണെന്നും അവനവനോട് തന്നെ വെല്ലുവിളിക്കുകയാണെന്നും മോദി. എന്നാല്‍ ചിലർ ഇതിനെ തകർക്കാന്‍ ശ്രമിക്കുന്നു. അവരുടെ ചിന്തയെ മാറ്റാനാകില്ലെന്നും മോദി. 

    23:36 (IST)22 Sep 2019

    23:32 (IST)22 Sep 2019

    വിവിധ ഭാഷകളില്‍ സദസിനോട് സംസാരിച്ച്

    ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സദസിനോട് സംസാരിച്ച് മോദി. ഇതാണ് ഇന്ത്യയെന്ന ആശയമെന്നും, ഈ വെെവിധ്യമാണെന്ന് ഇന്ത്യയുടെ ജനാധിപത്യവും സ്വാതന്ത്ര്യവും ബഹുസ്വരതയെന്നും മോദി. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും നിറഞ്ഞ നാടാണ് ഇന്ത്യയെന്നും മോദി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ കരുത്തെന്നും മോദി. 

    23:25 (IST)22 Sep 2019

    മോദി സംസാരിക്കുന്നു

    പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചു. ട്രംപ് പരിപാടിയിലെത്തിയത് അമേരിക്കയുടെ ജനാധിപത്യത്തിന്റെ മഹിമയെന്ന് മോദി. 

    23:23 (IST)22 Sep 2019

    ഭീകരതയെ ഒരുമിച്ച് നേരിടും

    അതിര്‍ത്തി സംരക്ഷണം ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരു പോലെ പ്രധാനം. ഇസ്ലാമിക ഭീകരതയെ ഒരുമിച്ച് നേരിടും. അമേരിക്കയിലെ നിരവധി ഇന്ത്യാക്കാര്‍ വ്യാവസായങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കി. ഇന്ത്യയും അമേരിക്കയും എന്നും ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുമെന്നും ട്രംപ്.

    23:17 (IST)22 Sep 2019

    സംയുക്ത സൈനികാഭ്യാസം

    നവംബറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ്.  രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം മുന്‍പത്തേക്കാള്‍ ശക്തം. അമേരിക്കിയിലെ ഇന്ത്യന്‍ സമൂഹം രാജ്യത്തെ ശക്തമാക്കിയെന്നും ട്രംപ് 

    23:07 (IST)22 Sep 2019

    മോദിയുടെ ലോക്സഭയിലെ വിജയത്തെ അഭിനന്ദിച്ച് ട്രംപ്

    നരേന്ദ്ര മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ 300 മില്യൺ ആളുകളെ ദാരിദ്രത്തിൽ നിന്ന് ഉയർത്തിയെന്ന് ട്രംപ്. മോദിയുടെ ലോക്സഭയിലെ വിജയത്തെ അഭിനന്ദിച്ച് ട്രംപ്

    23:06 (IST)22 Sep 2019

    മോദിയ്ക്കൊപ്പം വേദി പങ്കിടാനായതില്‍ സന്തോഷമെന്ന് ട്രംപ്

    മോദിയ്ക്കൊപ്പം വേദി പങ്കിടാനായതില്‍ സന്തോഷം. മോദി ഇന്ത്യയ്ക്കായി അസാധാരണമായി പ്രവർത്തിക്കുന്നുവെന്നും മോദി വിശ്വസ്തനായ സുഹൃത്താണെന്നും ട്രംപ്. മോദിയുടെ ഭരണത്തില്‍ ഇന്ത്യ അതിവേഗം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും ട്രംപ് 

    22:58 (IST)22 Sep 2019

    ട്രംപ് സംസാരിക്കുന്നു

    അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സദസിനെ അഭിസംബോധന ചെയ്യുന്നു

    22:57 (IST)22 Sep 2019

    ട്രംപിന് ആശംസയുമായി മോദി

    ട്രംപ് തന്റേയും ഇന്ത്യയുടേയും സുഹൃത്തെന്ന് മോദി. ട്രംപ് വീണ്ടും അധികാരത്തിലെത്തട്ടെയെന്ന് മോദി ആശംസിച്ചു. ട്രംപിന്റെ നേതൃപാടവത്തോട് തനിക്ക് ആദരവെന്നും മോദി. രണ്ട് രാജ്യങ്ങള്‍ക്കിടയിലേയും ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്നും മോദി. 

    22:53 (IST)22 Sep 2019

    ട്രംപിനെ സ്വാഗതം ചെയ്ത് മോദി

    പരിപാടിയിലേക്ക് ട്രംപിനെ സ്വാഗതം ചെയ്ത് മോദി. ട്രംപ് വളരെ സ്പെഷ്യലായ വ്യക്തിയാണെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ സാധിക്കുന്നത് അഭിമാനമാണെന്നും മോദി 

    publive-image

    22:45 (IST)22 Sep 2019

    ഗുഡ് മോണിങ് ഹൂസ്റ്റണ്‍

    പ്രധാനമന്ത്രി നരേന്ദ്രമോദി സദസിനെ അഭിസംബോധന ചെയ്ത്  സംസാരിക്കുന്നു 

    22:41 (IST)22 Sep 2019

    ട്രംപും മോദിയും വേദിയില്‍

    ഹൗഡി മോഡി പരിപാടിയുടെ വേദിയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചെത്തി

    22:39 (IST)22 Sep 2019

    ട്രംപും മോദിയും വേദിയില്‍

    എന്‍ആർജി സ്റ്റേഡിയത്തിലെ വേദിയിലേക്ക് ട്രംപും മോദിയും ഒരുമിച്ച് എത്തുന്നു 

    22:30 (IST)22 Sep 2019

    ട്രംപ് എത്തി

    ഹൗഡി മോഡി പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തി. 

    22:09 (IST)22 Sep 2019

    22:08 (IST)22 Sep 2019

    ട്രംപ് ഉടനെത്തും

    പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൗഡി മോഡി പരിപാടിയില്‍ വന്‍ സ്വീകരണം. മോദി അല്‍പ്പ സമയത്തിനകം സദസിനെ അഭിസംബോധന ചെയ്യും. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉടനെ വേദിയിലെത്തും. 

    22:00 (IST)22 Sep 2019

    മോദി വേദിയില്‍

    പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കൊപ്പം വേദിയില്‍

    publive-image

    21:56 (IST)22 Sep 2019

    തത്സമയം കാണാം

    പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടി തത്സമയം കാണാനായി &feature=youtu.be">ഇവിടെ ക്ലിക്ക് ചെയ്യുക

    21:43 (IST)22 Sep 2019

    മോദി വേദിയില്‍

    ഹൗഡി മോദി' തുടങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും സ്റ്റേഡിയത്തിലെത്തി. മോദി വേദിയില്‍. അതേസമയം മോദി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡിസംബറിലോ ജനുവരിയിലോ ആകും ട്രംപ് ഇന്ത്യയിലെത്തുക. 

    21:21 (IST)22 Sep 2019

    ട്രംപിനോട് മോദി

    20:50 (IST)22 Sep 2019

    20:26 (IST)22 Sep 2019

    കലാപരിപാടികള്‍ ആരംഭിച്ചു

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് മുന്നോടിയായി 27 സംഘങ്ങള്‍ വേദിയില്‍ കലാ പരിപാടികള്‍ അവതരിപ്പിക്കും 

    20:24 (IST)22 Sep 2019

    ഹൗഡി മോദി പരിപാടിയ്ക്ക് തുടക്കം.

    പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയ്ക്ക് തുടക്കം.

    publive-image

    19:56 (IST)22 Sep 2019

    ട്രംപ് ഹൂസ്റ്റണിലേക്ക്

    ഹൗഡി മോദി ചടങ്ങില്‍ സംബന്ധിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഹൂസ്റ്റണിലേക്ക് തിരിച്ചു

    19:52 (IST)22 Sep 2019

    ഹൂസ്റ്റണിലെ സ്റ്റേഡിയത്തില്‍ നിന്നും

    നിറഞ്ഞു കൊണ്ടിരിക്കുന്ന സ്റ്റേഡിയം 

    publive-image

    19:17 (IST)22 Sep 2019

    മോദിയെ വരവേല്‍ക്കാന്‍

    18:51 (IST)22 Sep 2019

    മൂന്നാം വരവ്

    ഇത് മൂന്നാം തവണയാണ് നരേന്ദ്രമോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ കാണുന്നത്. പക്ഷെ ഇത്ര വലിയ പരിപാടി ഇതാദ്യമാണ്. 

    17:12 (IST)22 Sep 2019

    മോദിയെ കേള്‍ക്കാനായി

    നരേന്ദ്രമോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ആളുകള്‍ എത്തിത്തുടങ്ങി

    USA: People start gathering outside NRG stadium in Houston, Texas, to attend #HowdyModi event, say, ''We are excited to see Modi, expect to hear from him, & get words of wisdom from him because he is an inspiration for the country and people around the globe.'' pic.twitter.com/GH7zFOcLRG

    — ANI (@ANI) September 22, 2019

    15:08 (IST)22 Sep 2019

    ഇന്ത്യക്ക് അമേരിക്ക പ്രതിവർഷം 50 ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം നൽകും

    അമ്പത് ലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതിവാതകം പ്രതിവർഷം വാങ്ങാൻ ഇന്ത്യാ അമേരിക്ക ധാരണാപത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി ഹ്യൂസ്റ്റണിൽ ഊർജ്ജകമ്പനി മേധാവിമാരെ കണ്ടതിനു ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. അമേരിക്കയുമായി ഹ്രസ്വ വ്യാപാര കരാർ ഒപ്പുവയ്ക്കാനും ഇന്ത്യ ചർച്ചകൾ തുടങ്ങി.

    13:43 (IST)22 Sep 2019

    കശ്മീര്‍ പണ്ഡിറ്റ് സമുദായത്തിന്റെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടു

    ഹ്യൂസ്റ്റണില്‍ കശ്മീര്‍ പണ്ഡിറ്റ് സമുദായത്തിന്റെ ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടു. ഇന്ത്യയുടെ പുരോഗതിക്കും ഓരോ ഇന്ത്യക്കാരന്റെയും ശാക്തീകരണത്തിനുമായി സ്വീകരിക്കുന്ന നടപടികള്‍ അവര്‍ വ്യക്തമായ പിന്തുണ അറിയിച്ചു.  

    13:40 (IST)22 Sep 2019

    അമേരിക്കയിലെ ദാവൂദി ബൊഹ്റ സമൂഹം പ്രധാനമന്ത്രിയെ ആദരിച്ചു

    13:38 (IST)22 Sep 2019

    പ്രധാനമന്ത്രി അമേരിക്കയിലെ സിഖ് വംശജരുമായി കൂടിക്കാഴ്ച നടത്തി

    കർതാർപൂർ ഇടനാഴി ഉൾപ്പെടെയുള്ള സർക്കാർ എടുത്ത പല നിർണായക തീരുമാനങ്ങൾക്കും സിഖ് സമൂഹം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. 1984 ലെ സിഖ് കലാപം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, ആനന്ദ് വിവാഹ നിയമം, വിസ, അഭയാർഥികളുടെ പാസ്‌പോർട്ട് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് അവർ പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.  

    13:37 (IST)22 Sep 2019

    കടുവയാണ്, ഉരുക്ക് മനുഷ്യനാണ്; മോദിയെ പ്രശംസിച്ച് അമേരിക്കയിലെ സിഖ് സമൂഹം

    യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സിഖ്, ദാവൂദി ബോഹ്റ, കശ്മീരി പണ്ഡിറ്റ് സമുദായങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പ്രധാനമന്ത്രി സന്ദർശിച്ചു. മോദിയെ കടുവയെന്നും ഉരുക്ക് മനുഷ്യനെന്നുമാണ് സിഖ് സമൂഹത്തിന്റെ പ്രതിനിധികൾ വിശേഷിപ്പിച്ചത്. Read More

    13:36 (IST)22 Sep 2019

    'ഹൗഡി മോദി': ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ അരലക്ഷം പേർ, മോദിക്കും ട്രംപിനുമായി ഹൂസ്റ്റൺ ഒരുങ്ങി

    അറുന്നൂറോളം ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെ ടെക്സാസിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്ക് ഇനി 24 മണിക്കൂർ മാത്രം ബാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി എയര്‍ഇന്ത്യ വണ്‍ വിമാനത്തില്‍ അമേരിക്കയിലെത്തി. ടെക്സാസിലെത്തിയ മോദി, ‘ഹൗഡി ഹൂസ്റ്റൺ’ എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെ അമേരിക്കയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു. Read More

    PM in Houstan Live Updates: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചമുതലാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനം ആരംഭിക്കുന്നത്. നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവട്‌വയ്പ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടി നാളെയാണ്.
    Narendra Modi Donald Trump

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: