/indian-express-malayalam/media/media_files/a3VJ0Wjv3ooWbdbUzjxY.jpg)
പ്രജ്വലിനെതിരായ ലൈംഗിക പീഡനാരോപണത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു (ഫൊട്ടോ-Prajwal Revanna-fb)
ബെംഗളൂരു: ജനതാദൾ എസ് നേതാക്കളായ എച്ച് ഡി രേവണ്ണയ്ക്കും പ്രജ്വല് രേവണ്ണയ്ക്കും എതിരെ ലൈംഗികാതിക്രമക്കേസിൽ കേസെടുത്തതിന് തൊട്ടുപിന്നാലെ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് എച്ച്.ഡി കുമാരസ്വാമി.
നാളെ നടക്കുന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന് ശേഷം പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്നാണ് കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ കുമാരസ്വാമി വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം തന്റെ മകൻ പ്രജ്വൽ ഇത്തരം പ്രശ്‌നങ്ങൾ ഭയന്ന് ഒളിച്ചോടില്ലെന്ന് എച്ച് ഡി രേവണ്ണ നേരത്തെ പറഞ്ഞിരുന്നു. അവൻ നിയമപ്രകാരം പ്രശ്നത്തെ നേരിടും. നാലോ അഞ്ചോ വർഷം പഴക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികളോട് പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "അവർ (കോൺഗ്രസ്) ഭരിക്കുന്ന പാർട്ടിയാണ്, അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യും,” തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സർക്കാർ എസ്ഐടി രൂപീകരിച്ച് അന്വേഷിക്കട്ടെ. എന്നാൽ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് തനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് പ്രജ്വലിന് അറിയില്ലെന്നും രേവണ്ണ പറഞ്ഞു. ചോദ്യം ചെയ്യലിനായി വിളിച്ചാൽ പ്രജ്വൽ വരുമെന്നും രേവണ്ണ പറഞ്ഞു.
ജെഡി(എസ്) എംപിയും ഹസ്സൻ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയുമാണ് പ്രജ്വൽ രേവണ്ണ. പ്രജ്വലിനെതിരായ ലൈംഗിക പീഡനാരോപണത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു. നിരവധി സ്ത്രീകൾ ഉൾപ്പെട്ട ലൈംഗികാരോപണത്തിൽ പ്രജ്വൽ രേവണ്ണയുടെ പങ്ക് അന്വേഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എസ്.ഐ.ടി രൂപീകരിക്കാൻ കർണാടക സർക്കാർ തീരുമാനിച്ച് മണിക്കൂറുകൾക്കകം പൊലീസിൽ നൽകിയ പരാതിയിലുള്ള ഒരു സ്ത്രീയും ഇയാളുടെ പേരിൽ മറ്റൊരു പരാതിയും നൽകി.
അതേ സമയം വിഷയം കേസിലേക്കെത്തുന്നത് മുമ്പിൽക്കണ്ട് പ്രജ്വൽ രാജ്യം വിട്ട് ജർമ്മനിയിലേക്ക് പോയെന്നാണ് സൂചന. മറ്റ് ഇരകളുടെ അനുഭവം വിവരിക്കുന്ന ഓൺലൈൻ ക്ലിപ്പുകൾ കണ്ടതിന് ശേഷമാണ് രേവണ്ണയുടെയും മകൻ പ്രജ്വലിന്റേയും പേരിൽ പരാതി നൽകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരിയായ സ്ത്രീ ഹോളനരസിപുര പൊലീസിനോട് പറഞ്ഞു. 2019നും 2022നും ഇടയിലാണ് പീഡനം നടന്നതെന്ന് പരാതിയിൽ അവർ ആരോപിക്കുന്നു.
Read More
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
- മോദിയുടേയും രാഹുലിന്റേയും പെരുമാറ്റചട്ട ലംഘനം; പാർട്ടി അദ്ധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.