/indian-express-malayalam/media/media_files/lPPzX8siRHPKX7VP9Hjl.jpg)
ശത്രുക്കളെ ആരാധിക്കുന്ന നിലപാടല്ല ബിജെപിക്കുള്ളതെന്നും അവർ അർഹിക്കുന്ന തിരിച്ചടിയാകും മറുപടിയെന്നും യോഗി പറഞ്ഞു (Photo: X/@myogiadityanath)
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടുമെത്തിയാൽ പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ കടന്നാക്രമിക്കുന്ന ശത്രുക്കളെ ആരാധിക്കുന്ന നിലപാടല്ല ബിജെപിക്കുള്ളതെന്നും അവർ അർഹിക്കുന്ന തിരിച്ചടിയാകും മറുപടിയെന്നും യോഗി പറഞ്ഞു. ബിജെപി അധികാരത്തിലിരിക്കുമ്പോൾ പാക് അധീന കശ്മീരിനെ തങ്ങൾക്കൊപ്പം നിർത്തുക എന്നത് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമായിരിക്കുമെന്നും യോഗി ആദിത്യനാഥ് മഹാരാഷ്ട്രയിലെ പാൽഘറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
“ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ആരാധിക്കില്ല. ആരെങ്കിലും നമ്മുടെ ആളുകളെ കൊന്നാൽ, ഞങ്ങൾ അവരെ ആരാധിക്കില്ല, മറിച്ച് അവർ അർഹിക്കുന്ന ഉത്തരം നൽകും. ഇപ്പോൾ, പിഒകെയെ രക്ഷിക്കുന്നത് പാകിസ്ഥാന് ബുദ്ധിമുട്ടാണ്. യോഗി ആദിത്യനാഥ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുന്നത് നിങ്ങൾ കാണും. ഇത് ചെയ്യാൻ ധൈര്യം വേണം. ധൈര്യമുണ്ടെങ്കിൽ മാത്രമേ ഇതൊക്കെ സാധ്യമാകൂ..മോദി തീർച്ചയായും ഇത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
“കോൺഗ്രസ് ഭരണകാലത്ത് പാകിസ്ഥാനിൽ നിന്ന് നിരന്തര ആക്രമണങ്ങൾ രാജ്യം നേരിട്ടിരുന്നു..ഞങ്ങൾ കോൺഗ്രസിനോട് ചോദിക്കുമ്പോൾ, പാകിസ്ഥാനിൽ നിന്ന് തീവ്രവാദികൾ വരുന്നുവെന്ന് പറയുന്നതല്ലാതെ മറ്റൊന്നും തന്നെ അവർ ചെയ്തിരുന്നില്ല.
എന്നാൽ ഇന്ന്, പാകിസ്ഥാൻ നമ്മെ ശത്രുതയോടെ ഒന്ന് നോക്കാൻ പോലും ധൈര്യപ്പെടുന്നില്ല, കാരണം അവർക്ക് അനന്തരഫലങ്ങൾ അറിയാം. അവർ ഞങ്ങളെ നോക്കിയാൽ ഞങ്ങൾ മിണ്ടാതെ തക്ക മറുപടി നൽകും". വികസനത്തിന്റെ പാതയിലുള്ള പുതിയ ഇന്ത്യയാണ് ഇന്നുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതെന്നും യോഗി പറഞ്ഞു.
'फिर एक बार मोदी सरकार' के स्वर से पूरा महाराष्ट्र गूंज रहा है।
— Yogi Adityanath (मोदी का परिवार) (@myogiadityanath) May 18, 2024
मुंबई उत्तर मध्य लोक सभा क्षेत्र में आयोजित विशाल जनसभा को संबोधित कर रहा हूं... https://t.co/k8xPAt7nVG
പാക് അധീന കശ്മീർ ഉൾപ്പെടെ ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് സ്ഥിരവും തത്വാധിഷ്ഠിതവുമായ നിലപാടാണ് കാലങ്ങളായുള്ളത്. 1994 ഫെബ്രുവരി 22 ന്, പി വി നരസിംഹ റാവു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ, ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അധിനിവേശത്തിൻ കീഴിലുള്ള ജമ്മു കശ്മീരിന്റെ പ്രദേശങ്ങൾ ഒഴിയണമെന്നും അടിവരയിടുന്ന ഒരു പ്രമേയം പാർലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
Read More
- 'എട്ടോളം തവണ തല്ലി, മാറിലും വയറിലും ചവിട്ടി'; ബിഭവ് കുമാറിനെതിരായ പരാതിയിൽ സ്വാതി മലിവാളിന്റെ മൊഴി
- ബുർഖയും ഹിജാബും ധരിക്കരുത്; മതപരമായ വസ്ത്രങ്ങൾക്ക് നിരോധനവുമായി ചെമ്പൂർ കോളേജ്
- പരസ്യ ബോർഡ് അപകടം; അറസ്റ്റിലായ കമ്പനി ഉടമയെ കോടതിയിൽ ഹാജരാക്കും
- നൂറോളം പേരുടെ അപകടത്തിനിടയാക്കിയ പരസ്യ ബോർഡിന് അനുമതിയില്ല; ഉടമ ബലാത്സംഗ കേസിലെ പ്രതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.