/indian-express-malayalam/media/media_files/owrx8Jm3plZsrHo865zp.jpg)
ഫയൽ ചിത്രം
ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 നായി ലോകം അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകജനത തന്നെ ഉറ്റുനോക്കുന്ന ചടങ്ങായി രാമക്ഷേത്ര പ്രതിഷ്ഠ മാറിയിരിക്കുന്നു. അതിനാൽ തന്നെ ഭാരതത്തിലെ 140 കോടി ജനങ്ങളും ഈ പുണ്യദിനം ആഘോഷമാക്കണം. എല്ലാ ഭവനങ്ങളിലും ശ്രീരാമജ്യോതി തെളിയിച്ചുകൊണ്ട് രാജ്യം ഈ ദിനത്തെ ദീപങ്ങളുടെ ഉത്സവമാക്കി മാറ്റണമെന്നും അയോധ്യയിലെ പുതിയ വിമാനത്തവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി താനും ഏറെ കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. വികസിത ഭാരത്തിലേക്കുള്ള കുതിപ്പിൽ അയോധ്യ നൽകുന്ന ഊർജ്ജം വലുതാണെന്നും മോദി പറഞ്ഞു. നേരത്തെ, നഗരത്തിലൂടെയുള്ള മെഗാ റോഡ്‌ഷോയ്ക്ക് ശേഷം അയോധ്യയിലെ നവീകരിച്ച റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്തു. തുടർന്നാണ് പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. അയോധ്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. അതേ സമയം അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് ആഴ്ച്ചകൾ മാത്രം ശേഷിക്കെ ചടങ്ങ് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകളുടെ ചൂടേറുകയാണ്. ചടങ്ങിൽ പങ്കെടുക്കുന്നതിനെ കുറിച്ച് കോൺഗ്രസിലടക്കം വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇക്കാര്യത്തിൽ കൃത്യമായ നിലപാടെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
In Other News:
- അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം; ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്റെ യാത്ര വെറും 'ടൈം പാസ്'; ബിജെപി
- 'മനുഷ്യക്കടത്ത്' വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.