scorecardresearch

അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം; ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

അയോധ്യ ശ്രീരാമക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന വാസ്തുവിദ്യയിലാണ് ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്

അയോധ്യ ശ്രീരാമക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന വാസ്തുവിദ്യയിലാണ് ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്

author-image
WebDesk
New Update
Ayodhya Airport

വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1,450 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത് (ചിത്രം: ബിജെപി/എക്സ്)

അയോധ്യയിലെ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നിർമ്മാണത്തിലിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിന് മുന്നോടി ആയാണ് ശനിയാഴ്ച (ഡിസംബർ 30) ഉദ്ഘാടനം നടത്തുന്നത്. അയോധ്യ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1,450 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

Advertisment

അയോധ്യയിലെ വിമാനത്താവളത്തിന് 'മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് അയോധ്യ ധാം' എന്ന് പോരു നൽകുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

6,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിന്, പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ സാധിക്കും. 

Advertisment

അയോധ്യ ശ്രീരാമക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന വാസ്തുവിദ്യയിലാണ് ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രധാന കവാടം കൂറ്റൽ കല്ലുകളാലും കൊത്തുപണികളാലും ആവരണം ചെയ്തിരിക്കുന്നു.

അകത്തളത്തിൽ, യാത്രക്കാർക്കായി പ്രാദേശിക കലകളാൽ അലങ്കരിച്ച ചുമരുകളും ശ്രീ രാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പെയിന്റിംഗുകളും ചുമർചിത്രങ്ങളും കാണാൻ കഴിയും.

ആധുനിക അതസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി, എയർപോർട്ടിൽ ഇൻസുലേറ്റഡ് റൂഫിംഗ് സിസ്റ്റം, എൽഇഡി ലൈറ്റിംഗ്, മഴവെള്ള സംഭരണികൾ, ജലധാരകളോട് കൂടിയ ലാൻഡ്സ്കേപ്പിംഗ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സോളാർ പവർ പ്ലാന്റ് തുടങ്ങിയ വിവിധ സുസ്ഥിര സവിശേഷതകളും ഒരുക്കിയിട്ടുണ്ട്.

ഡൽഹിയിൽ നിന്ന് അയോധ്യയിലേക്കുള്ള ഉദ്ഘാടന പറക്കൽ ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 6 മുതൽ വാണിജ്യ സർവീസുകൾ ആരംഭിക്കും.

പ്രധാനമന്ത്രിയുടെ അയോധ്യ സന്ദർശന വേളയിൽ, പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷന്റെ ഫ്ലാഗ് ഓഫും നടക്കും. പരിപാടിയിൽ അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനവും 15,700 കോടിയിലധികം രൂപയുടെ മറ്റ് വികസന പദ്ധതികളും ഉൾപ്പെടുന്നു.

Narendra Modi Prime Minister Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: