/indian-express-malayalam/media/media_files/t11PJlAeCkq4G0BRuIC2.jpg)
ഫയൽ ചിത്രം
ലക്നൗ: മൂന്നാം മോദി സർക്കാർ പ്രഥമ പരിഗണന നൽകുക കർഷകർക്കാണെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനത്തിനിടെ കർഷകർക്ക് നേരിട്ടുള്ള ആനുകൂല്യം കൈമാറിക്കൊണ്ടാണ് തന്റെ സർക്കാർ പ്രഥമ പരിഗണന നൽകുന്നത് കാർഷിക മേഖലയ്ക്കായിരിക്കുമെന്ന് മോദി പറഞ്ഞത്. പ്രധാനമന്ത്രി-കിസാൻ പദ്ധതിയുടെ ഭാഗമായി 9.26 കോടിയിലധികം കർഷകർക്കായി 20,000 കോടി രൂപ യാണ് പ്രധാനമന്ത്രി അനുവദിച്ചത്.
കർഷകരെയും സ്ത്രീകളെയും യുവാക്കളെയും ദരിദ്രരെയും 'വിക്ഷിത് ഭാരത്' ന്റെ ശക്തമായ സ്തംഭങ്ങളായി താൻ കണക്കാക്കുന്നുവെന്നും അതിനാൽ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള എൻഡിഎയുടെ ആദ്യ തീരുമാനം കർഷകരുമായും പാവപ്പെട്ടവരുമായും ബന്ധപ്പെട്ടതാണെന്ന് പൊതുപരിപാടിയിൽ സംസാരിക്കവെ മോദി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ കൃഷി വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം തവണയും തന്നെ എംപിയായി തിരഞ്ഞെടുത്ത വാരാണസിയിലെ ജനങ്ങൾക്ക് മോദി നന്ദി പറഞ്ഞു.” തുടർച്ചയായ മൂന്നാം തവണയും ഒരേ സർക്കാർ തിരഞ്ഞെടുക്കപ്പെടുന്നത് ജനാധിപത്യ രാജ്യങ്ങളിൽ വളരെ അപൂർവമാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ അത് ചെയ്തു,” പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Read More
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us