scorecardresearch

ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി; പങ്കാളിത്തം കൂടുതൽ ദൃഢമാക്കും

ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു

ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു

author-image
WebDesk
New Update
PM Narendra Modi Russian President Vladimir Putin

ഫയൽ ഫൊട്ടോ

ഡൽഹി: ഇന്ത്യയ്ക്കുമേൽ ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനുമായി വിശദമായ സംഭാഷണം നടത്തിയതായും ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയെക്കുറിച്ച് സംസാരിച്ചതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Advertisment

യുക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പുടിൻ പങ്കുവച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങൾ അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിലെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.

Also Read: വ്‌ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്; ഓഗസ്റ്റ് അവസാനത്തോടെ സന്ദർശനം

Advertisment

ഈ വർഷം അവസാനത്തോടെയായിരിക്കും പുടിൻ ഇന്ത്യ സന്ദർശിക്കുക. പുടിന്റെ ഇന്ത്യ സന്ദർശനത്തിനുള്ള തീയതികൾ ആലോചിച്ചുവരികയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read: തീരൂവ ചർച്ചകളിൽ തീരുമാനം ഉണ്ടാകും വരെ ഇന്ത്യയുമായി ചർച്ചയില്ല: ഡൊണാൾഡ് ട്രംപ്

അതേസമയം, തീരുവ ചർച്ചകളിൽ തീരുമാനമാകും വരെ ഇന്ത്യയുമായി തുടർ വ്യാപാര ചർച്ചകളില്ലെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഓഗസ്റ്റ് അവസാന വാരം അമേരിക്കൻ സംഘം വ്യാപാര ചർച്ചകൾക്കായി എത്താനായിരുന്നു ധാരണ.

Also Read:എന്തു വില കൊടുക്കാനും തയ്യാർ, രാജ്യതാൽപര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്; ട്രംപിന് മറുപടിയുമായി മോദി

ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ അടുത്തയാഴ്ച യുഎഇയിൽ കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ വെടിനിർത്തലിനായി ട്രംപ് റഷ്യയ്ക്ക് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. പുടിന്റെ വിദേശകാര്യ ഉപദേശകൻ യൂറി ഉഷാകോവ് ആണ് കൂടിക്കാഴ്ചയുടെ വിവരം സ്ഥിരീകരിച്ചത്. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More:  അന്യായം, യുക്തിരഹിതം; ട്രംപിന്റെ 50ശതമാനം തീരൂവയിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

Vladimir Putin Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: