/indian-express-malayalam/media/media_files/2025/03/16/DusZK1JaNmqfoOZ0FVbh.jpg)
ചിത്രം: എക്സ്
ഡൽഹി: വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അത് ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് ശക്തമായി വിശ്വാസിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൂന്നു മണിക്കൂറോളം നീണ്ട സംഭാഷണത്തിൽ തന്റെ ആദ്യകാല ജീവിതം, ഹിമാലയ യാത്ര, ഇന്ത്യ-പാകിസ്ഥാൻ ബന്ധം, ഗുജറാത്ത് കലാപം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ വിഷയങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.
ലോക നേതാക്കളുമായി താൻ കൈകൊടുക്കുമ്പോൾ അത് നരേന്ദ്ര മോദിയെന്ന വ്യക്തയല്ലെന്നും 1.4 ബില്യൺ ഇന്ത്യക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ശക്തി പേരിൽ അല്ല, 1.4 ബില്യൺ ഇന്ത്യക്കാരുടെയും രാജ്യത്തിന്റെ കാലാതീതമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പിന്തുണയിലാണ്, ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്നും അത് ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് ശക്തമായ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാനുള്ള ഓരോ ശ്രമത്തിനും ശത്രുതയും വഞ്ചനയും നേരിടേണ്ടി വന്നു. പാക്കിസ്ഥാൻ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാകിസ്ഥാനിലെ ജനങ്ങൾ പോലും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തനിക്ക് പരസ്പര വിശ്വാസവും സുശക്തമായ ബന്ധവുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുഎസിനോട് അചഞ്ചലമായി സമർപ്പിതനായ ധീരനായ ഒരു മനുഷ്യനാണ് ട്രംപ് എന്നും മോദി കൂട്ടിച്ചേർത്തു. "അദ്ദേഹത്തിന്റെ മനസ്സിൽ വ്യക്തമായ ഒരു റോഡ് മാപ്പ് ഉണ്ട്. അതിൽ ഓരോന്നും വ്യക്തമായി നിർവചിക്കപ്പെട്ട ചുവടുവയ്പ്പുകളാണ്," ട്രംപിന്റെ രണ്ടാം വീജയത്തെ പരാമർശിച്ച് മോദി പറഞ്ഞു.
Read More
- സ്പേസ് എക്സ് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി; സുനിത വില്യംസ് ഉടൻ മടങ്ങിയേക്കും
- ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം
- 43 രാജ്യങ്ങൾക്ക് യുഎസ് യാത്രാവിലക്ക്; ലിസ്റ്റിൽ പാക്കിസ്ഥാൻ മുതൽ റഷ്യവരെ
- യുക്രൈയിൻ യുദ്ധം; കർസ്കിൽ കീഴടങ്ങുന്ന യുക്രൈൻ സൈനികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പുടിൻ
- പാക്കിസ്താനിൽ ട്രെയിൻ തട്ടിയെടുത്ത സംഭവം; മുഴുവൻ ബന്ദികളേയും മോചിപ്പിച്ചെന്ന് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.