scorecardresearch

മിസോറാമിൽ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും, റെയിൽവേ പദ്ധതികൾക്കും തുടക്കം കുറിച്ച് പ്രധാനമന്ത്രി

രാജ്യത്തിനും പ്രത്യേകിച്ച് മിസോറാമിലെ ജനങ്ങൾക്കും ഇതൊരു ചരിത്ര ദിനമാണെന്ന്, റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു

രാജ്യത്തിനും പ്രത്യേകിച്ച് മിസോറാമിലെ ജനങ്ങൾക്കും ഇതൊരു ചരിത്ര ദിനമാണെന്ന്, റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു

author-image
WebDesk
New Update
PM Modi

ഡൽഹി: മിസോറാമിൽ 9,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടീലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്ത് ഉണ്ടായ വികസനങ്ങളെ പ്രശംസിച്ചുകൊണ്ടാണ്, അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും റെയിൽവേ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

Advertisment

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നടത്തിയത്. 'നിർഭാഗ്യവശാൽ മോശം കാലാവസ്ഥയെ തുടർന്ന്, ഐസ്വാളിൽ എത്താൻ കഴിയാത്തതിൽ ഖേദിക്കുന്നുവെന്നും വീഡിയോ കോൺഫറൻസിലൂടെ പോലും ജനങ്ങളുടെ സ്നേഹവും വാത്സല്യവും തനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടെന്നും' പ്രധാനമന്ത്രി പറഞ്ഞു.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിൽ, കലാപശേഷമുള്ള ആദ്യ സന്ദർശനം

Advertisment

രാജ്യത്തിനും പ്രത്യേകിച്ച് മിസോറാമിലെ ജനങ്ങൾക്കും ഇതൊരു ചരിത്ര ദിനമാണെന്ന്, റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്നു മുതൽ ഐസ്വാൾ ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ ഇടം നേടും. കുറച്ച് വർഷങ്ങൾക്കു മുമ്പ്, ഐസ്വാൾ റെയിൽവേ ലൈനിന് തറക്കല്ലിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് നമ്മൾ അത് അഭിമാനത്തോടെ രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു.

Also Read:നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി അധികാരമേറ്റു; രാജ്യത്തെ നയിക്കുന്ന ആദ്യ വനിത

ദുഷ്‌കരമായ ഭൂപ്രദേശം അടക്കം നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ബൈരാബി- സായിരംഗ് റെയിൽ പാത യാഥാർത്ഥ്യമായത്. എഞ്ചിനീയർമാരുടെ കഴിവും തൊഴിലാളികളുടെ മനസ്സുമാണ് ഇത് സാധ്യമാക്കിയതെന്നും മോദി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച മോദി, അത്തരം മനോഭാവമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ദുരിതത്തിലാക്കുന്നതെന്നും കുറ്റപ്പെടുത്തി.

Read More:കോടികളുടെ ടൂറിസം പദ്ധതി; ടെൻഡറുമായി 3 കമ്പനി; മൂന്നും രാംദേവിന്റെ വിശ്വസ്ഥൻ ബാൽകൃഷ്ണയുടെ നിയന്ത്രണത്തിൽ

Narendra Modi Mizoram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: