scorecardresearch

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി അധികാരമേറ്റു; രാജ്യത്തെ നയിക്കുന്ന ആദ്യ വനിത

പ്രതിഷേധക്കാരുടെ പ്രതിനികളും നേപ്പാൾ സൈന്യവും പ്രസിഡന്റ് രാം ചന്ദ്ര പൗദലും തമ്മിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം

പ്രതിഷേധക്കാരുടെ പ്രതിനികളും നേപ്പാൾ സൈന്യവും പ്രസിഡന്റ് രാം ചന്ദ്ര പൗദലും തമ്മിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം

author-image
WebDesk
New Update
Sushila Karki

സുശീല കർക്കി ( ചിത്രം:X/@airnewsalerts)

Nepal Gen Z Protest: കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തെ തുടന്ന് രാജിവച്ച പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിക്കു പകരം മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റു. വെള്ളിയാഴ്ച രാത്രിയാണ് 73 കാരിയായ കാർക്കി സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡന്റിന്റെ വക്താവ് കിരൺ പൊഖ്രെൽ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

Advertisment

നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗദലും സൈനിക മേധാവി അശാക് രാജ് സെഗ്‌ദെലും ജെൻ സി പ്രതിഷേധക്കാരുടെ പ്രതിനികളും തമ്മിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സുശീല കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നാണ് വിവരം. കരാറിന്റെ ഭാഗമായി പാർലമെന്റ് പിരിച്ചുവിടപ്പെടും. സൈനിക മേധാവിയുടെ ഇടപെടലിനെ തുടർന്നാണ് കർക്കി പ്രധാനമന്ത്രിയാകാൻ സമ്മതിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Also Read: കോടികളുടെ ടൂറിസം പദ്ധതി; ടെൻഡറുമായി 3 കമ്പനി; മൂന്നും രാംദേവിന്റെ വിശ്വസ്ഥൻ ബാൽകൃഷ്ണയുടെ നിയന്ത്രണത്തിൽ

നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആണ് കർക്കി. അഴിമതിക്കെതിരെ ശക്തമായി നിലപാട് സ്വീകരിച്ചിട്ടുള്ള കർക്കിയുടെ കാലാവധിയിലാണ് അന്നത്തെ വാർത്താവിതരണ മന്ത്രിയായിരുന്ന ജയപ്രകാശ് പ്രസാദ് ഗുപ്ത അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടത്. 2017 ജൂണിലായിരുന്നു ഇവർ സ്ഥാനത്തുനിന്ന് വിരമിച്ചത്. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാജ്യത്തെ സുശീല കർക്കി നയിക്കും.

Advertisment

Also Read: ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം: 22 കാരനായ പ്രതി പിടിയിൽ; പേരു വിവരങ്ങൾ പുറത്തുവിട്ട് എഫ്ബിഐ

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ ജെൻ സി പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തിൽ രാജ്യത്തുടനീളം കുറഞ്ഞത് 51 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം. കാഠ്മണ്ഡുവിൽ മാത്രം, സ്കൂൾ, കോളേജ് വിദ്യാർത്ഥികളായ 18 പ്രതിഷേധക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്.

Read More: മോദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; കോൺഗ്രസ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്ന് ബിജെപി

Nepal Prime Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: