scorecardresearch

കോടികളുടെ ടൂറിസം പദ്ധതി; ടെൻഡറുമായി 3 കമ്പനി; മൂന്നും രാംദേവിന്റെ വിശ്വസ്ഥൻ ബാൽകൃഷ്ണയുടെ നിയന്ത്രണത്തിൽ

Ramdev aide Balkrishna Tourism Project: ടെൻഡർ ലഭിക്കാതെ വന്ന രണ്ട് കമ്പനികളിൽ ബാൽകൃഷ്ണയ്ക്ക് 99 ശതമാനത്തിന് മുകളിലാണ് ഓഹരിയുള്ളത് എന്ന് കമ്പനി രേഖകളിൽ നിന്ന് വ്യക്തമാണ്

Ramdev aide Balkrishna Tourism Project: ടെൻഡർ ലഭിക്കാതെ വന്ന രണ്ട് കമ്പനികളിൽ ബാൽകൃഷ്ണയ്ക്ക് 99 ശതമാനത്തിന് മുകളിലാണ് ഓഹരിയുള്ളത് എന്ന് കമ്പനി രേഖകളിൽ നിന്ന് വ്യക്തമാണ്

author-image
WebDesk
New Update
Ramdev aid Balkrishna Tourism Project Tender Investigation

Balkrishna is co-founder & MD of Patanjali Ayurved Ltd and Baba Ramdev’s aide.

2022 ഡിസംബറിൽ ഉത്താരാഖണ്ഡ് ടൂറിസം ബോർഡ് ഒരു ടെൻഡർ ക്ഷണിച്ചു. മുസ്സൂരിക്കടുത്തുള്ള ചരിത്രപ്രധാനവും മനോഹരവുമായ ജോർജ് എവറസ്റ്റ് എസ്റ്റേറ്റിൽ അഡ്വെഞ്ചർ ടൂറിസം തുടങ്ങാനുള്ള പദ്ധതിക്കായാണ് ടെൻഡർ ക്ഷണിച്ചത്. 142 ഏക്കറിലെ ഈ പദ്ധതിക്കായി മൂന്ന് കമ്പനികളാണ് മുൻപോട്ട് വന്നത്. എന്നാൽ ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത് ഈ മൂന്ന് കമ്പനിയിലും ഓഹരിയുള്ളത് ഒരാൾക്കാണ് എന്നതാണ്. ബാബാ രാംദേവിന്റെ വിശ്വസ്ഥനും പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ സഹ സ്ഥാപകനുമായ ആചാര്യ ബാൽകൃഷ്ണയ്ക്ക്.  ചുരുളഴിയുന്നത് ഞെട്ടിക്കുന്ന കരാർ ലംഘനങ്ങൾ. 

Advertisment

ടെൻഡർ ലഭിക്കുന്ന കമ്പനിക്ക് 142 ഏക്കർ ഭൂമി, പാർക്കിങ്, നടപ്പാത, ഹെലിപ്പാഡ്, മരം കൊണ്ട് നിർമിച്ച അഞ്ച് വീടുകൾ, ഒരു കഫേ, രണ്ട് മ്യൂസിയം, പിന്നെ ഒരു ഒബ്സെർവേറ്ററിയും ലഭിക്കും. ഇതെല്ലാം ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്പ്മെന്റ് ബോർഡ് ആണ് തയ്യാറാക്കിയത്. ടെൻഡർ ലഭിച്ച കമ്പനിയിൽ നിന്ന് ടൂറസം ബോർഡ് ഈടാക്കിയത് പ്രതിവർഷം ഒരു കോടി രൂപ മാത്രം.

Also Read: 'പറഞ്ഞത് ഒവൈസിയെന്നാണ്, ഒ ബി സിയെ കുറിച്ചല്ല'; വീഡിയോ വിവാദത്തിൽ പ്രതികരണവുമായി ബാബാ രാംദേവ്

ടെൻഡർ ലഭിക്കാതെ വന്ന രണ്ട് കമ്പനികളിൽ ബാൽകൃഷ്ണയ്ക്ക് 99 ശതമാനത്തിന് മുകളിലാണ് ഓഹരിയുള്ളത് എന്ന് കമ്പനി രേഖകളിൽ നിന്ന് വ്യക്തമാണ്. പ്രകൃതി ഓർഗാനിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭരുവാ അഗ്രി സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളായിരുന്നു ഇത്. മൂന്നാമത്തെ കമ്പനിയായ രാജാസ് എയ്റോസ്പോർട്സ് ആൻഡ് അഡ്വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ടെൻഡർ വിളിക്കുന്ന സമയത്ത് 25.01 ശതമാനം ഓഹരിയാണ് ബാൽകൃഷ്ണയ്ക്ക് ഉണ്ടായത്. ടെൻഡർ ലഭിച്ചതിന് പിന്നാലെ ഈ ഓഹരി 69.43 ആയി ഉയർന്നു. 

Advertisment

2023 ജൂലൈ 21ന് ആണ് രാജാസിന് ടെൻഡർ ലഭിക്കുന്നത്. ഇതിന് പിന്നാലെ ഒക്ടോബർ 23ന് പ്രകൃതി ഓർഗാനിക്സും ഭറുവ അഗ്രി സയൻസും രാജാസ് എയ്റോസ്പോർട്സിൽ നിന്ന് 17.43 ശതമാനം ഓഹരി വാങ്ങി. ഇത് കൂടാതെ, ഭറുവ അഗ്രോ സോലൂഷ്യൻസ്, ഫിറ്റ് ഇന്ത്യ ഓർഗാനിക് ആൻഡ് പതഞ്ജലി റെവലൂഷൻ എന്നീ കമ്പനികളും രാജാസ് എയ്റോസ്പോർട്സിൽ നിന്ന് 33.25 ശതമാനം ഓഹരി സ്വന്തമാക്കി. ഇതെല്ലാം ബാൽകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്.

Also Read: 'മിണ്ടാതിരിക്കൂ'; ഇന്ധനവില വർധനവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ബാബ രാംദേവ്

ടെൻഡറിനായി ശ്രമിച്ച മറ്റ് കമ്പനികളുമായി ഒരു തരത്തിലും കൈകോർത്ത് അല്ല ടെൻഡർ സ്വന്തമാക്കിയത് എന്ന സർക്കാർ ചട്ടം അംഗീകരിച്ച് ഒപ്പുവെച്ചാണ് ടെൻഡർ നേടിയ കമ്പനി ഡീൽ ഉറപ്പിക്കുന്നത്. അന്വേഷണത്തിൽ മൂന്ന് കമ്പനികളിലും ബാൽകൃഷ്ണയ്ക്കുള്ള അവകാശം വ്യക്തമാകുമ്പോൾ ഈ ടെൻഡർ റദ്ദാക്കേണ്ടതാണ്. 

എന്നാൽ ടൂറിസം ഡിപ്പാർട്ട്മെന്റിലെ അഡ്വെഞ്ചർ വിഭാഗത്തിലെ ഡപ്യൂട്ടി ഡയറക്ടർ അമിത് ലോഹാനിയെ ഇന്ത്യൻ എക്സ്പ്രസ് സമീപിച്ചപ്പോൾ ലഭിച്ച മറുപടി ഇങ്ങനെ, "ടെൻഡറിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. മറ്റ് കമ്പനികളിൽ ഒരാൾക്ക് ഒഹരി ഉണ്ടെന്നുള്ളത് വിചിത്രമായ കാര്യം ഒന്നുമല്ല." കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ മേഖലയിൽ നിന്ന് ജിഎസ്ടിയായി അഞ്ച് കോടി രൂപ സർക്കാരിന് ലഭിച്ചതായും ലോഹാനി പറഞ്ഞു.

Also Read: ശ്രീരാമൻ മുസ്ലീങ്ങളുടേയും പൂർവ്വികൻ: ബാബ രാംദേവ്

ടെൻഡർ നൽകുന്ന സമയം അഡ്വെഞ്ചർ സ്പോർട്സ് അഡീഷണൽ സിഇഒ ആയിരുന്ന കേണൽ അശ്വിനി പുണ്ഡിറിനേയും ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ടു. "സ്വതന്ത്രമായി നിൽക്കുന്ന കമ്പനികൾ ആയതിനാൽ കരാർ ലംഘനം ഒന്നും ഉണ്ടായിട്ടില്ല. കമ്പനികളുടെ പിന്നാമ്പുറ കഥകൾ തുരന്ന് ഞങ്ങൾ പോവാറില്ല. ടെൻഡറിൽ ഉയർന്ന തുക ഉയർത്തുന്ന കമ്പനിക്ക് കരാർ ലഭിക്കും. ആ കമ്പനി നിയമവിധേയമായാണോ പ്രവൃത്തിക്കുന്നത് എന്നത് മാത്രമാണ് നോക്കുക," കേണൽ അശ്വിനി പുണ്ഡിർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 

ഈ സംഭവത്തിൽ കരാർ സ്വന്തമാക്കിയ രാജാസ് എയ്റോസ്പോർട്സ് വക്താവിന്റെ വാക്കുകൾ ഇങ്ങനെ, "ഞങ്ങൾ മറ്റ് നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിച്ചിരുന്നു. എന്നാൽ പ്രോജക്ട് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുക്കുന്നത് രാജാസ് എയ്റോസ്പോർട്സിന്റെ സ്ഥാപകരും മാനേജിങ് ഡയറക്ടറുമാണ്. "

ജോർജ് എവറസ്റ്റ് എസ്റ്റേറ്റ് പാർക്ക് പദ്ധതി ഹിമാലയൻ ദർശൻ പ്രോഗ്രാമിന്റെ ഭാഗമാണ്. പാരാഗ്ലൈഡിങ്, ബംഗീ ജംപിങ്, റോക്ക് ക്ലൈംബിങ്, ഹെലികോപ്ടർ ഓപ്പറേഷൻ, ക്യാംപിങ്, ഹോട്ട് എയർ ബലൂനിങ് എന്നിവയ്ക്കെല്ലാം വേണ്ടിയാണ് 142 ഓക്കർ ഭൂമി രാജാസിന് അനുവദിച്ചത്. 15 വർഷത്തേക്കായിരുന്നു ടെൻഡർ വിളിച്ചത്. എന്നാൽ മാസങ്ങൾക്കപ്പുറം മറ്റൊരു 15 വർഷത്തേക്ക് കൂടി കാലയളവ് നീട്ടി നൽകി. 

Balkrishna Investment

റെക്കോർഡുകൾ നോക്കുമ്പോൾ രാജാസിന് കൂടുതൽ പദ്ധതികൾ ഉത്തരാഖണ്ഡ് സർക്കാർ നിർബന്ധിതരായിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ടൂറിസം, സിവിൽ ഏവിയേഷൻ സെക്രട്ടറിയായ കുർവേ നാല് എയർ സഫാരി പദ്ധതികൾ രാജാസിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ)യ്ക്ക് കത്തെഴുതിയിരുന്നു. 

Also Read: സർക്കാർ അനുവദിച്ചാൽ 35-40 രൂപയ്ക്ക് പെട്രോൾ, ഡീസൽ നൽകാമെന്ന് ബാബ രാംദേവ്

രാജാസ് എയ്റോസ്പോർട്സ് 2013ൽ ആണ് നിലവിൽ വരുന്നത്. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം അഡ്വെഞ്ചർ സ്പോർട്സും അതുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കുന്ന കമ്പനിയാണ് രാജാസ് എന്ന് പറയുന്നു. സ്കൈ ഡൈവിങ്, വാട്ടർ സ്പോർട്സ്, എയ്റോ സ്പോർട്സ് എന്നിവ തയ്യാറാക്കുന്ന കമ്പനിയാണ് രാജാസ് എയ്റോസ്പോർട്സ്. നിലവിലെ രാജാസിന്റെ ഡയറക്ടേഴ്സ് ഗാസിയാബാദ് സ്വദേശികളായ മനിഷ് സെയ്നിയും ഹരിദ്വാർ സ്വദേശിയുമായ സോം സുവേദിയുമാണ്. 

2013ൽ ഈ കമ്പനി രജിസ്റ്റർ ചെയ്യുമ്പോൾ ബാൽകൃഷ്ണയ്ക്ക് ഇതിൽ ഓഹരി ഇല്ല. 2018ൽ ആണ് ബാൽകൃഷ്ണയ്ക്ക് രാജാസിൽ ഓഹരി സ്വന്തമാകുന്നത്. 2023ലെ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിലെ കണക്കുകൾ പ്രകാരം നാല് ഓഹരി ഉടമകളാണ് കമ്പനിക്കുള്ളത്, ബാൽകൃഷ്ണ, സെയ്നി സഹോദരങ്ങൾ, സോം സുവേദി എന്നിവരാണ് ഇവർ. ബാൽകൃഷ്ണയ്ക്കുള്ള ഓഹരി 25.01 ശതമാനം. 

ടെൻഡർ വ്യവസ്ഥയിലെ വിവാദവുമായി ബന്ധപ്പെട്ട ബാൽകൃഷ്ണയെ ബന്ധപ്പെടാൻ ഇന്ത്യൻ എക്സ്പ്രസ് ശ്രമിച്ചു. എന്നാൽ ബാൽകൃഷ്ണ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ഗഗൻ കുമാർ പറഞ്ഞു. രാജാസിൽ നേരിട്ട് ബന്ധം ഉണ്ടെന്ന് പതഞ്ജലിയുടെ വക്താവ് സ്ഥിരീകരിച്ചു. പതഞ്ജലി ഉൾപ്പെടെ മറ്റൊരു കമ്പനിക്കും രാജാസ് എയ്റോസ്പോർട്സ് അഡ്വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനത്തിൽ റോളോ സ്വാധീനമോ ഇല്ലെന്ന് രാജാസ് കമ്പനി വക്താവ് പ്രതികരിച്ചു. 

തയ്യാറാക്കിയത്: ഐശ്വര്യാ രാജ്, ധീരജ് മിശ്ര

Read More: മോദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; കോൺഗ്രസ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്ന് ബിജെപി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: