/indian-express-malayalam/media/media_files/2025/01/10/anpv3kCptYsxQF08ERA4.jpg)
വിദേശസന്ദര്‍ശനത്തിനായി മോദി ഇന്ന് പുറപ്പെടും
ന്യൂഡല്‍ഹി: വിദേശസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസില്‍ എത്തും. ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയ്ക്കൊപ്പം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ചൊവ്വാഴ്ചയാണ് ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്സിയാങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. 2023ല്‍ യുകെയിലും 2024ല്‍ ദക്ഷിണ കൊറിയയിലും നടന്ന ആഗോള ഫോറങ്ങളുടെ തുടര്‍ച്ചയായാണ് പാരീസിലെ എഐ ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കല്‍ പ്രധാന ചര്‍ച്ചയാകും. തുടര്‍ന്ന് മാര്‍സെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷം പ്രധാനമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടും. ഫെബ്രുവരി 12,13 തിയതികളിലാണ് മോദിയുടെ യുഎസ് സന്ദര്‍ശനം.
Read More
- വെടിനിര്‍ത്തല്‍ കരാര്‍: ഗാസയില്‍നിന്ന് ഇസ്രയേല്‍ സേന പിന്മാറ്റം തുടങ്ങി
- അനധികൃത കുടിയേറ്റം; 4200 ഇന്ത്യക്കാർ സംശയ നിഴലിൽ; അന്വേഷണം ആരംഭിച്ച് ഇഡി
- രാജ്യതലസ്ഥാനം ആര് ഭരിക്കും?; ഫലം നാളെയറിയാം
- 'വാദി പ്രതിയായി'; ബിജെപി അധ്യക്ഷനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ച് പൊലീസ്; പരാതിക്കാരിക്കെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us