/indian-express-malayalam/media/media_files/2025/02/07/QN7omGlq4xxHkgGY60uC.jpg)
ചിത്രം: എക്സ്
ഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവം രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ഇന്ത്യക്കാർക്കെതിരെ അന്വേഷണം നടക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. അനധികൃത കുടിയേറ്റം സംശയിക്കുന്ന 4,200 ഇന്ത്യക്കാർക്കെതിരെയാണ് അന്വേഷണം.
വിവിധ മാർഗങ്ങളിലൂടെ കാനഡയിലെത്തിയ ശേഷം നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്ന നാലായിരത്തോളം സംഭവങ്ങൾ തിരിച്ചറിഞ്ഞതായി ഇഡി അറിയിച്ചു. ഗുജറാത്തിലെയും പഞ്ചാബിലെയും ഏജന്റുമാർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ.
വിദ്യാഭ്യാസം മറയാക്കി നിരവധി ആളുകളെ, ഏജന്റുമാർ അമേരിക്കയിലെത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി. ഈ പ്രകാരം, യുഎസിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് കാനഡയിലെ കോളേജുകളിൽ പ്രവേശനം തരപ്പെടുത്തുന്നു. വിസ ലഭിച്ച കാനഡയിലെത്തുന്നവർ കോളേജിൽ ചേരാതെ കാനഡയിലെ അനുബന്ധ ഏജന്റുമാരുടെ സഹായത്തോടെ യുഎസിലേക്ക് കടക്കുന്നു.
വിദേശത്തേക്ക് പണമിടപാട് നടത്തുന്ന ഒരു ഫിനാൻഷ്യൽ സർവീസ് കമ്പനിവഴിയാണ് കാനഡയിലെ കോളേജുകളിലേക്ക് ഫീസ് അയക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. 'ഇതു കേന്ദ്രീകരിച്ചു നടന്ന പരിശോധനയിൽ കാനഡയിലുള്ള വിവിധ കോളേജുകളിലേക്ക് ഏകദേശം 8500 ഇടപാടുകൾ നടത്തിയതായി തിരിച്ചറിഞ്ഞുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
4,200-ഓളം ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാനഡയിലൂടെ യുഎസിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഇടപാടാകാം ഇതെന്ന് സംശയിക്കുന്നതായി ഇഡി അറിയിച്ചു.
Read More
- രാജ്യതലസ്ഥാനം ആര് ഭരിക്കും?; ഫലം നാളെയറിയാം
- 'വാദി പ്രതിയായി'; ബിജെപി അധ്യക്ഷനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ച് പൊലീസ്; പരാതിക്കാരിക്കെതിരെ കേസ്
- ലക്ഷങ്ങൾ കടമെടുത്തുപോയവർ വെറും കൈയ്യോടെ നാട്ടിലേക്ക്... യുഎസിൽ നിന്നും തിരിച്ചയച്ചവരിൽ വിവാഹത്തിനെത്തിയ യുവതിയും
- അനധികൃത കുടിയേറ്റം; വിലങ്ങുവെച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് വിമർശനം; നിഷേധിച്ച് കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.