scorecardresearch

വെടിനിര്‍ത്തല്‍ കരാര്‍: ഗാസയില്‍നിന്ന് ഇസ്രയേല്‍ സേന പിന്‍മാറ്റം തുടങ്ങി

വെടിനിർത്തലിൻ്റെ പ്രാരംഭ ഘട്ടം അവസാനിക്കുമ്പോൾ മൂന്നാഴ്ചയ്ക്കുള്ളിൽ 33 ബന്ദികളും 1,900 തടവുകാരും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്

വെടിനിർത്തലിൻ്റെ പ്രാരംഭ ഘട്ടം അവസാനിക്കുമ്പോൾ മൂന്നാഴ്ചയ്ക്കുള്ളിൽ 33 ബന്ദികളും 1,900 തടവുകാരും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്

author-image
WebDesk
New Update
Gaza Ceasefire

ഗാസയില്‍നിന്ന് ഇസ്രയേല്‍ സേന പിന്‍മാറ്റം തുടങ്ങി

ടെൽ അവീവ്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്സാറിം കോറിഡോറില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിച്ച് തുടങ്ങി. നേരത്തെ നെറ്റ്സാറിം കോറിഡോര്‍ വഴി കടന്നുപോവാന്‍ ഇസ്രയേല്‍ സൈന്യം പലസ്തീനികളെ അനുവദിച്ചിരുന്നു. യുദ്ധബാധിത മേഖലയായ വടക്കന്‍ ഗാസയിലേക്ക് ആയിരക്കണക്കിനാളുകളാണ് കാല്‍നടയായും വാഹനങ്ങളിലും ഇതുവഴി കടന്നുപോയത്. ഇതുവരെ പ്രദേശത്ത് നിന്ന് എത്ര സൈനികരെ പിന്‍വലിച്ചുവെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടില്ല. നെറ്റ്സാറിം കോറിഡോറില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നുണ്ടെങ്കിലും ഇസ്രയേലുമായും ഈജിപ്തുമായുള്ള ഗാസയിലെ അതിര്‍ത്തി മേഖലയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നുണ്ട്.

Advertisment

സൈന്യത്തെ പിൻവലിച്ചതിനെത്തുടർന്ന്, നൂറുകണക്കിന് പലസ്തീനികൾ, മെത്തകളും മറ്റ് സാധനങ്ങളും നിറച്ച കാറുകളും വണ്ടികളും ഉപയോഗിച്ച് വടക്കൻ ഗാസയിലേക്ക് മടങ്ങാൻ തുടങ്ങി. ജനുവരി 19-ന് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിലാണ് സേനാ പിൻമാറ്റം. കരാറിൻ്റെ ഭാഗമായി ഇതുവരെ 21 ഇസ്രയേലി ബന്ദികളെയും 566 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചു.

വെടിനിർത്തലിൻ്റെ പ്രാരംഭ ഘട്ടം അവസാനിക്കുമ്പോൾ മൂന്നാഴ്ചയ്ക്കുള്ളിൽ 33 ബന്ദികളും 1,900 തടവുകാരും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരിൽ എട്ട് ബന്ദികൾ മരിച്ചതായി ഇസ്രയേൽ അറിയിച്ചു. യുദ്ധത്തിൻ്റെ തുടക്കത്തിൽ, വടക്കൻ ഗാസയിൽ നിന്ന് ഏകദേശം 700,000 ആളുകൾ തെക്കോട്ട് പലായനം ചെയ്തിരുന്നു. ഇസ്രയേൽ സൈന്യം അവരുടെ കര ആക്രമണത്തിന് മുന്നോടിയായി പലായനം ചെയ്യാനുള്ള മുന്നറിയിപ്പുകൾ നല്കിയിരുന്നു. തെക്കൻ ഗാസയിലേക്കും ഇസ്രയേൽ സൈന്യം മുന്നേറിയതോടെ പലരും ഇവിടെ നിന്ന് പിന്നീട് പലായനം ചെയ്യുകയായിരുന്നു.

Read More

isreal Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: