/indian-express-malayalam/media/media_files/owrx8Jm3plZsrHo865zp.jpg)
2019 ജനുവരിയിൽ, ഡൽഹിയിൽ ബിജെപിയുടെ ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ, 2019 ഏപ്രിൽ-മെയ് ലോക്സഭാ തിരഞ്ഞെടുപ്പിനെ 'പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ട'മാണെന്ന് വിശേഷിപ്പിച്ചിരുന്നു. അതിൽ പാർട്ടിക്ക് തോൽവി സംഭവിച്ചാൽ, 18ാം നൂറ്റാണ്ടിൽ സംഭവിച്ച മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികൾ തോറ്റതിനും, ബ്രിട്ടീഷുകാരുടെ ഭരണം തുടങ്ങിയതിനും സമാനമായി, രാജ്യത്തും സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപി ആ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചു കയറുകയും, നരേന്ദ്ര മോദി തുടർച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രിയായി ഭരണത്തിലെത്തുകയും ചെയ്തു. അഞ്ച് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി, ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് 11 ദിവസത്തെ പ്രത്യേക പൂജകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ, അയോധ്യ സംഭവവും അതിനെ ചുറ്റിപ്പറ്റിയുള്ള രാജ്യത്തുടനീളമുള്ള സംഘപരിവാർ ആവേശവും, 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ശംഖൊലി മുഴക്കുക മാത്രമല്ല, സാംസ്കാരിക ദേശീയതയുടെ അജണ്ടയ്ക്ക് അടിവരയിടുകയും ചെയ്യുകയാണ്.
ഈ നീക്കത്തെ മുന്നിൽ നിന്ന് നയിച്ചുകൊണ്ട് മോദി പ്രതിപക്ഷത്തെ പിന്നിലാക്കിയിരിക്കുകയാണ്. നിലവിൽ മോദിയെ നേരിടാനുള്ള മറുതന്ത്രങ്ങൾ കൊണ്ടുവരാൻ പാടുപെടുന്ന പ്രതിപക്ഷ പാർട്ടികൾ പ്രശ്നങ്ങളും വിവരണങ്ങളും തിരയുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അത്തരത്തിലുള്ള ഒരു പരീക്ഷണഘട്ടം കൂടിയാകും.
ഒരു പതിറ്റാണ്ടിലേറെയായി ഹിന്ദി ഹൃദയഭൂമിയിൽ വെല്ലുവിളികളില്ലാത്ത ബിജെപിക്ക് നിലവിലെ ആവേശകരമായ മാനസികാവസ്ഥയ്ക്കിടയിൽ, പാർട്ടിയുടെ "പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ജനാധിപത്യ സംഘടന" എന്ന വ്യക്തിത്വവും സംരക്ഷിക്കപ്പെടണമെന്ന് അതിന്റെ ഒരു വിഭാഗം നേതാക്കൾ കരുതുന്നു. ഭാവിയിൽ സ്വന്തമായി നിൽക്കാൻ അതിനെ പ്രാപ്തമാക്കുകയാണ് അവരുടെ ലക്ഷ്യം. നിലവിൽ മോദിയെന്ന പേരിനെ താങ്ങിയാണ് അവരുടെ മുന്നോട്ട് പോക്ക്. ബിജെപിയുടെ മൂന്ന് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങളായ ഹിന്ദുത്വ, വികസനം, വിശ്വഗുരുവെന്ന പേരിൽ ഇന്ത്യയുടെ പ്രശസ്തി എന്നിവയ്ക്കും മുകളിലാണ് നിലവിൽ മോദിയുടെ പ്രാധാന്യം.
പ്രതിപക്ഷത്തിന്റെ ക്ഷേമ രാഷ്ട്രീയത്തിനോ ഒ ബി സി പ്രേരണയ്‌ക്കോ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ കാര്യമായ സ്വാധീനം ലഭിക്കുന്നില്ലെന്ന് സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഈ സംസ്ഥാനങ്ങളിൽ, കോൺഗ്രസ് മുഖ്യമന്ത്രിമാരോ മുഖ്യമന്ത്രി സ്ഥാനമോഹികളോ ഉപയോഗിച്ചിരുന്ന ജാതി സർവേ, ക്ഷേമ നടപടികൾ, മൃദു ഹിന്ദുത്വം എന്നീ തന്ത്രങ്ങൾ പൊളിഞ്ഞു. അതേസമയം, മോദിയുടെ സോഷ്യൽ എഞ്ചിനീയറിംഗും അദ്ദേഹത്തിന്റെ "ഗ്യാരന്റികളും" വീണ്ടും ബിജെപിക്ക് വേണ്ടി ഫലം കണ്ടു.
ഈ സംസ്ഥാന ഫലങ്ങൾ സൂചിപ്പിക്കുന്നത് ജാതി ഇനിയൊരു പ്രബലമായ തിരഞ്ഞെടുപ്പ് ഘടകമല്ലെന്ന് മാത്രമല്ല, മോദിയുടെ വികസന മാതൃകയിൽ വോട്ടർമാർ വിശ്വസിക്കുന്നുവെന്നും കൂടിയാണ്. ഒരു സംഘടനയെന്ന നിലയിൽ ബിജെപി മോദിയുടെ സന്ദേശങ്ങളുടെ വാഹകരായി, അദ്ദേഹത്തിന്റെ ജനപ്രീതിയുടെ ഗുണഭോക്താവായി മാറിയിരിക്കുന്നു. വോട്ടർമാർ വോട്ട് ചെയ്യുന്നത് പാർട്ടിക്കല്ല, മോദിക്കാണെന്ന് വിവിധ ബെൽറ്റുകളിലുള്ള നിരവധി ബിജെപി നേതാക്കൾ പോലും സമ്മതിക്കുന്നുണ്ട്. അതിനാൽ, അവരെ തങ്ങളുടെ വിശ്വസ്ത പിന്തുണ അടിത്തറയായി മാറ്റാനുള്ള സംഘടനാപരമായ ശ്രമങ്ങൾ ബിജെപി വർദ്ധിപ്പിക്കേണ്ടതുണ്ട്.
ഹിന്ദുക്കൾക്ക് അവരുടെ അഭിമാനം പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കിയ, ഹിന്ദുത്വ ഐക്കണായ മോദിയെക്കുറിച്ചുള്ള ധാരണയെ പ്രതിരോധിക്കുക എന്നതാണ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി.
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.