/indian-express-malayalam/media/media_files/rdni6DZU1QWlFJOy58Te.jpg)
(Photo: MEA India/ X)
മോസ്കോ: 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിലെത്തി. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മൻടുറോവ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. റഷ്യയുടെ ഉക്രൈൻ ആക്രമണത്തിന് ശേഷം നരേന്ദ്ര മോദി ഇതാദ്യമായാണ് റഷ്യയിലേക്കെത്തുന്നത് എന്ന പ്രത്യേകതയും രണ്ട് ദിവസം നീളുന്ന അദ്ദേഹത്തിന്റ റഷ്യാ സന്ദർശനത്തിനുണ്ട്. മോസ്കോയിലെത്തിയ പ്രധാനമന്ത്രി നാളെ റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും.
വ്‌ളാഡിമിർ പുടിനുമായുള്ള ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ വശങ്ങളും അവലോകനം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് തന്റെ റഷ്യാ സന്ദർശനത്തിന് മുൻപേ അദ്ദേഹം പറഞ്ഞിരുന്നു. സമാധാനപരവും സുസ്ഥിരവുമായ ഒരു പ്രദേശത്തിനായി ഇരു നേതാക്കളും സഹായകരമായ പങ്ക് വഹിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരിയിൽ മോസ്‌കോ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം മോദിയുടെ ആദ്യ റഷ്യ സന്ദർശനമാണിത്. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുടെ അഭിപ്രായത്തിൽ, പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു നേതാക്കളും പങ്കിടും.
മൂന്നാം തവണയും അധികാരത്തിലെത്തിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനം കൂടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് മോസ്കോയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.