/indian-express-malayalam/media/media_files/iXmAzBsU57Yf8OyTWkl1.jpg)
പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു (Express photo by Chirag Chotaliya)
ഡൽഹി: രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയുടെ സഹായമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഗുജറാത്ത് സർക്കാരും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ ദുരന്തത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് പ്രതികരിച്ച പ്രധാനമന്ത്രി മോദി, താൻ വളരെ വിഷമത്തിലാണെന്നും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം അപകടമുണ്ടായ ടിആർപി അമ്യൂസ്‌മെന്റ് പാർക്കിന്റെ ഉടമയും മാനേജരും ഉൾപ്പെടെ ആറ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉടമ അറസ്റ്റിലായിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി തീപിടിത്ത സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
"മനുഷ്യ നിർമ്മിത ദുരന്തം" എന്നാണ് ഗുജറാത്ത് ഹൈക്കോടതി ദുരന്തത്തെ വിശേഷിപ്പിച്ചത്. ടിആർപി അമ്യൂസ്‌മെന്റ് പാർക്കിന്റെ ഉടമയും മാനേജരും ഉൾപ്പെടെ ആറ് പേർക്കെതിരെ ക്രൂരമായ നരഹത്യയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മൂന്ന് ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ടും 10 ദിവസത്തിന് ശേഷം അന്തിമ റിപ്പോർട്ടും സമർപ്പിക്കും.
Read More
- അഗ്നിഗോളമായി രാജ്ക്കോട്ടിലെ ഗെയിം സെന്റർ; കുരുന്നുകൾ ഉൾപ്പടെ വെന്തു മരിച്ചത് 27 പേർ
- 'ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം'; പാക്കിസ്ഥാൻ നേതാവിന് കേജ്രിവാളിന്റെ മറുപടി
- പോർഷെ അപകടം: ഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു; കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.