scorecardresearch

മനുഷ്യക്കടത്ത് സംശയം: ഫ്രാൻസിൽ പിടിച്ചുവച്ച വിമാനയാത്രികരെ രാജ്യത്ത് തിരിച്ചെത്തിച്ചു

ഫ്രാൻസിലേക്ക് പോയ 303 പേരിൽ 25 പേർ ഫ്രാൻസിൽ തന്നെ തുടരുകയാണ്. ഇവർ രാജ്യത്ത് അഭയം തേടുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. ദുബായിൽ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനമാണിത്.

ഫ്രാൻസിലേക്ക് പോയ 303 പേരിൽ 25 പേർ ഫ്രാൻസിൽ തന്നെ തുടരുകയാണ്. ഇവർ രാജ്യത്ത് അഭയം തേടുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. ദുബായിൽ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനമാണിത്.

author-image
WebDesk
New Update
human trafficking concerns | Plane grounded in France

മനുഷ്യക്കടത്ത് ആരോപിച്ച് നാല് ദിവസത്തേക്ക് ഫ്രാൻസിൽ നിർത്തിയ ചാർട്ടർ വിമാനത്തിലെ യാത്രക്കാർ ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി. (എക്സ്‌പ്രസ് ഫൊട്ടോ: പ്രദിപ് ദാസ്)

മുംബൈ: മനുഷ്യക്കടത്തെന്ന പേരിൽ ഫ്രാൻസിൽ നാല് ദിവസത്തോളം പിടിച്ചുവച്ച വിമാനയാത്രികരെ ഇന്ന് പുലർച്ചെ രാജ്യത്ത് തിരിച്ചെത്തിച്ചു. 276 യാത്രക്കാരുമായെത്തിയ ചാർട്ടേർഡ് വിമാനം മൂന്ന് മണിയോടെയാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്. ഫ്രാൻസിലേക്ക് പോയ 303 പേരിൽ 25 പേർ ഫ്രാൻസിൽ തന്നെ തുടരുകയാണ്. ഇവർ രാജ്യത്ത് അഭയം തേടുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. 

Advertisment

ഇവരെ പാരീസിലെ ചാൾസ് ഡി ഗോലെ വിമാനത്താവളത്തിൽ പ്രത്യേകമായി പാർപ്പിച്ചിരിക്കുകയാണെന്ന് ഏജൻസി പ്രസ് റിപ്പോർട്ട് ചെയ്തു. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ടെന്നും ഫ്രഞ്ച് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിരുന്നു. പിന്നീട് ഇവരെ സാക്ഷികളാക്കി മാറ്റി വിട്ടയച്ചെന്നും ഫ്രഞ്ച് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ദുബായിൽ നിന്ന് 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനം ഡിസംബർ 21ന് വ്യാഴാഴ്ചയാണ് മാർനെയിലെ ചാലോൺസ്-വാട്രി വിമാനത്താവളത്തിൽ ഇറക്കിയത്. പിടിച്ചുവച്ച 303 യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു.

എന്തുകൊണ്ടാണ് വിമാനം ഫ്രാൻസിൽ ഇറക്കിയത്?
റൊമാനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന ഈ വിമാനം നിക്കരാഗ്വയിലേക്ക് പോകുകയായിരുന്നു. ദുബായിൽ നിന്നും പുറപ്പെട്ട വിമാനത്തിന് ചില സാങ്കേതിക തടസങ്ങൾ നേരിട്ടു. തുടർന്ന് അടിയന്തരമായി വ്യാഴാഴ്ച വാട്രി വിമാനത്താവളത്തിൽ ഇറക്കിയപ്പോൾ ഫ്രഞ്ച് പൊലിസ് ഇടപെട്ടു. വിമാനത്തിൽ മനുഷ്യക്കടത്തിന് ഇരയായവരെ കൊണ്ടുപോകുന്നതായി രഹസ്യവിവരം ഇവർക്ക് ലഭിച്ചിരുന്നു. യാത്രയുടെ ഉദ്ദേശ്യം അന്വേഷിക്കാൻ അധികൃതർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിനാൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വിമാനവും യാത്രക്കാരും ഫ്രാൻസിൽ തന്നെ തുടരുകയായിരുന്നു.

Advertisment

Plane grounded in France | human trafficking

എത്ര യാത്രക്കാർ ഇന്ത്യയിൽ തിരിച്ചെത്തി?
പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വ്യാഴാഴ്ച വിമാനം ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ പ്രായപൂർത്തിയാകാത്ത 11 പേർ ഉൾപ്പെടെ 303 ഇന്ത്യൻ യാത്രക്കാരുണ്ടായിരുന്നു. ഇതിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 25 പേർ അഭയം തേടാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നും, അവർ ഇപ്പോഴും ഫ്രഞ്ച് മണ്ണിൽ തന്നെയാണെന്നും ഫ്രഞ്ച് അധികൃതർ അറിയിച്ചു.

Read more Related News

Human Trafficking

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: