scorecardresearch

അറഫാ സംഗമത്തിന് ശേഷം തീർത്ഥാടകർ മിനായിലേക്ക്; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്, കേരളത്തിൽ നാളെയാണ് വലിയ പെരുന്നാൾ

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്, കേരളത്തിൽ നാളെയാണ് വലിയ പെരുന്നാൾ

author-image
WebDesk
New Update
hajj, bahrain

തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്‍റെ പ്രതീകത്തിന് നേരെ ജംറകളിൽ തീർത്ഥാടകർ കല്ലെറിയല്‍ കര്‍മ്മം നടത്തുന്നത്

ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിലെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ നിന്നും ഹാജിമാർ ഇന്ന് മിനായിലേക്ക് പോകും. ജംറകളിൽ നടക്കുന്ന കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായാണ് തീർത്ഥാടകർ മിനായിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. കേരളത്തിൽ നാളെയാണ് വലിയ പെരുന്നാൾ ആഘോഷിക്കുക. 

Advertisment

തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്‍റെ പ്രതീകത്തിന് നേരെ ജംറകളിൽ തീർത്ഥാടകർ കല്ലെറിയല്‍ കര്‍മ്മം നടത്തുന്നത്. കല്ലേറ് പൂർത്തിയാക്കുന്ന ഹാജിമാർ ബലിയറുക്കലും കർമ്മവും നടത്തിയതിന് ശേഷമാകും മക്കയിലേക്ക് പോവുക. മക്കയിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ - മർവ്വ പ്രയാണം എന്നിവയ്ക്ക് ശേഷം തല മുണ്ഡനം ചെയ്യും. തുടർന്ന് തീർത്ഥാടക വേഷമായ ഇഹ്‍റാം മാറി പുതുവസ്ത്രണിഞ്ഞ് പെരുന്നാളാഘോഷിക്കും.

1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നത്. മിനായിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54 തീര്‍ഥാടകർക്ക് ഇന്നലെ അറഫാ സംഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ഇവര്‍ക്കായി 24 ആംബുലന്‍സുകളും രണ്ട് ബസുകളും സജ്ജീകരിച്ചിരുന്നു. ഇന്നലെ അറഫയില്‍ 210 തീര്‍ഥാടകര്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 

Read More

Bakrid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: