/indian-express-malayalam/media/media_files/FiQWRGnfAuARZczsWZFI.jpg)
തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 62.15 ശതമാനം വോട്ടർമാരാണ് അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലായി നടന്നത് 2019 നേക്കാൾ ഉയർന്ന പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 62.15 ശതമാനം വോട്ടർമാരാണ് അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിലവിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് 2019 ലെ കണക്കുകളെ മറികടന്ന് പോളിംഗ് ശതമാനം ഉയർന്നിരിക്കുന്നത്.
അന്തിമ പോളിംഗ് കണക്ക് വെള്ളിയാഴ്ചയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുമെന്നാണ് വിവരം. എന്നാൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ തത്സമയ അപ്‌ഡേറ്റുകൾ കാണിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ടേൺ ഔട്ട് ആപ്പിൽ തിങ്കളാഴ്ചത്തെ പോളിംഗ് ശതമാനം 62.15% ആണ്. ഇതേ മണ്ഡലങ്ങളിൽ 2019 ൽ 61.82 ശതമാനമായിരുന്നു പോളിംഗ്.
ജമ്മു കശ്മീരിലെ വർദ്ധിച്ച വോട്ടിംഗ് പാറ്റേൺ ഈ ഘട്ടത്തിലും തുടർന്നു. ബാരാമുള്ളയിൽ 2019 ലെ 34.3 ശതമാനത്തിൽ നിന്ന് 59.1 ശതമാനത്തിലേക്ക് ഉയർന്നു. 24 ശതമാനമാണ് ബാരാമുള്ളയിലെ പോളിംഗ് വർദ്ധനവ്. ജമ്മു കശ്മീരിലുടനീളം പോളിംഗ് ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും, 2022-ലെ ഡീലിമിറ്റേഷനെത്തുടർന്ന് മണ്ഡലങ്ങളുടെ അതിരുകൾ മാറിയതിനാൽ സീറ്റ് തിരിച്ചുള്ള താരതമ്യം സാധ്യമല്ല.
അഞ്ചാം ഘട്ടത്തിലെ എട്ട് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പോളിംഗ് കണക്കുകളിൽ ജമ്മു കശ്മീർ (59.1%), ലഡാക്ക് (69.62%), മഹാരാഷ്ട്ര (56.89%), ഒഡീഷ (73.11%) എന്നിവ 2019 നെ അപേക്ഷിച്ച് ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. അതേ സമയം പശ്ചിമ ബംഗാളിലെ പോളിംഗ് ശതമാനം (78.45%), ബിഹാർ (56.76%), ജാർഖണ്ഡ് (63.02%), ഉത്തർപ്രദേശ് (58.02%) എന്നിവ 2019-ലെ കണക്കുകളേക്കാൾ കുറവാണ്.
Read More
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
- ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം; 49 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.