/indian-express-malayalam/media/media_files/uploads/2017/10/passport-Untitled-design.png)
ന്യൂഡൽഹി: പാസ്‌പോർട്ട് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ ആയ പാസ്‌പോർട്ട് സേവാ പോർട്ടൽ അഞ്ചുദിവസത്തേക്ക് പ്രവർത്തിക്കില്ല. ഓഗസ്റ്റ് 29 ന് രാത്രി എട്ടുമണി മുതൽ സെപ്റ്റംബർ 2 രാവിലെ ആറുമണിവരെ പോർട്ടൽ പ്രവർത്തിക്കില്ലെന്ന് സർക്കാർ വൃത്തങ്ങളാണ് അറിയിച്ചത്. ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാഗമായാണ് നടപടി.
ഓഗസ്റ്റ് 30 ന് ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യണമെന്നും പുതിയ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പുനഃക്രമീകരിച്ച തീയതികൾ അപേക്ഷകരെ ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും അറിയിക്കും.
Advisory - Passport Seva portal will be unavailable from 2000 hrs (29.8.2024) till 0600 hrs (2.9.2024) due to technical maintenance. @SecretaryCPVOIA@MEAIndia@CPVIndiapic.twitter.com/PzZnBMvGcP
— PassportSeva Support (@passportsevamea) August 25, 2024
പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സൈറ്റ് പ്രവർത്തന രഹിതമാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.