/indian-express-malayalam/media/media_files/2025/11/04/bilaspur-train-accident-1-2025-11-04-21-54-18.jpg)
Bilaspur Train Accident Updates
Chattisgarh, Bilaspur Train Accident Updates: റായ്പൂർ: ഛത്തീസ്ഗഡിൽ ട്രെയിനുകൾ കുട്ടിയിടിച്ച് വൻ അപകടം. ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധിപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ഇതിൽ 14 പേരുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് നാലുമണിയോടെ ചരക്കുതീവണ്ടിയും മെമു ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
Chhattisgarh BREAKING
— Kedar (@Kedar_speaks88) November 4, 2025
Train Accident in Bilaspur
Head-on Collision Between Passenger and Freight Train
Rescue and Relief Teams Rushed to the Scene
Heavy Crowd in the Area
Reports of 6 Deaths#Chhattisgarh#Bilaspur#TrainAccidentpic.twitter.com/w7J5FMBIbU
കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്‌സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു.അപകടത്തിൽ മെമു ട്രെയിനിൻറെ ലോക്കോ പൈലറ്റും മരിച്ചു. മെമു ട്രെയിൻ ചരക്കുതീവണ്ടിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് ബിലാസ്പൂർ കളക്ടർ സഞ്ജയ് അഗർവാൾ പറഞ്ഞു.അപകടത്തിന്റെ വിശദാംശങ്ങൾ വ്യക്തമാകുമ്പോൾ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമെന്നും കളക്ടർ അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറുകയും നിരവധി കോച്ചുകള്‍ പാളം തെറ്റുകയും ചെയ്‌തു. ബിലാസ്പൂർ-കാട്നി സെക്ഷനിലാണ് അപകടം.അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ മുന്നോട്ടുവരികയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം റെയിൽവേ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയുടെയും ധനസഹായം റെയിൽവേ പ്രഖ്യാപിച്ചു.
റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരടക്കമുള്ളവർ സംഭവസ്ഥലത്തെത്തി. പോലീസിന്റെയും റെയിൽവേയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ സംബന്ധിച്ച് റെയിൽവേ സുരക്ഷാ കമ്മീഷണർ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ പറഞ്ഞു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/04/train-accident-2025-11-04-17-28-32.jpg)
ബിലാസ്പൂരില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള മെഡിക്കല്‍ യൂണിറ്റുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്ന് ഐ ജി ഡോ. സഞ്ജീവ് ശുക്ല പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഈ റൂട്ടിലോടുന്ന ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പാളത്തിലെ തടസങ്ങള്‍ നീക്കാനും ഗതാഗതം പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികാണ്.
അപകടത്തെ തുടർന്ന് റെയിൽവേ ഹെൽലൈൻ നമ്പറുകൾ തുടങ്ങി. താഴെ പറയുന്നവയാണ് റെയിൽവേയുടെ ഹെൽപ്പ് ലൈൻ നമ്പറുകൾ
ബിലാസ്പൂർ- 7777857335, 7869953330
ചമ്പ - 8085956528
റായ്ഗഡ് - 9752485600
പെന്ദ്ര റോഡ്- 8294730162
കോർബ- 7869953330
ഉസ്ലാപൂർ-7777857338
Read More:ഹൈദരാബാദിൽ ടിപ്പർ ലോറി ബസിൽ ഇടിച്ച് അപകടം; 19 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us