scorecardresearch

Bihar Assembly Elections: ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം

പണത്തിന് പുറമേ മദ്യം, മയക്കുമരുന്ന് ഉൾപ്പടെയുള്ള വസ്തുക്കളും തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു

പണത്തിന് പുറമേ മദ്യം, മയക്കുമരുന്ന് ഉൾപ്പടെയുള്ള വസ്തുക്കളും തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു

author-image
WebDesk
New Update
bihar election

പ്രതീകാത്മക ചിത്രം

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടി രൂപ. ബിഹാറിന് പുറമേ ചില സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. പണത്തിന് പുറമേ മദ്യം, മയക്കുമരുന്ന് ഉൾപ്പടെയുള്ള വസ്തുക്കളും തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തു. 

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ

നവംബർ മൂന്ന് വരെ ആകെ 108.19 കോടി വിലമതിക്കുന്ന അനധികൃത വസ്തുക്കൾ കണ്ടെടുത്തതായി കമ്മീഷൻ അറിയിച്ചു.9.62 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം, 42.14 കോടി രൂപ (9.6 ലക്ഷം ലിറ്റർ) വിലമതിക്കുന്ന മദ്യം, 24.61 കോടി രൂപയുടെ മയക്കുമരുന്ന്, 5.8 കോടി രൂപ വിലമതിക്കുന്ന സ്വർണം , 26 കോടി രൂപയിലധികം വിലമതിക്കുന്ന മറ്റ് സൗജന്യ വസ്തുക്കൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

നവംബർ ആറ്, 11 തീയതികളിലാണ് ബിഹാറിൽ തിരഞ്ഞെടുപ്പ്. ഇതിനുപുറമേ ജമ്മു കശ്മീർ, ഒഡീഷ, ജാർഖണ്ഡ്, മിസോറാം, പഞ്ചാബ്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നവംബർ 11 ന് നടക്കും.നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ഉപതിരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.

Advertisment

Also Read: ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

അതേസമയം, ബിഹാറിൽ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും അടക്കം പ്രധാന ദേശീയ നേതാക്കൾ ബിഹാറിൽ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ റാലി നടത്തും. രാജ്നാഥ് സിങ് നാലിടത്തും അമിത് ഷാ മൂന്നിടത്തും ജെപി നദ്ദ രണ്ടിടത്തുമാണ് പ്രചാരണം നടത്തുക. മഹാസഖ്യത്തിനായി രാഹുൽ ഗാന്ധി മൂന്ന് മണ്ഡലങ്ങളിൽ റാലിയിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംസ്ഥാനത്തുണ്ട്.

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ, 61 സീറ്റുകൾ കോൺഗ്രസിന്

പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എൻഡിഎയും മഹാസഖ്യവും തമ്മിൽ രൂക്ഷമായ വാക്പോര് തുടരുകയാണ്. ആർജെഡിക്കും കോൺഗ്രസിനുമിടയിൽ ശത്രുതയെന്ന പ്രധാനമന്ത്രിയുടെ പരാമർശം കൂടുതൽ ചർച്ചയാക്കുകയാണ് എൻഡിഎ. ഈ മാസം 18 ന് മഹാസഖ്യത്തിന്റെ സർക്കാർ അധികാരമേൽക്കുമെന്നാണ് തേജസ്വി യാദവിന്റെ മറുപടി.

Read More:കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കാറിൽനിന്നു തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മൂന്നംഗ സംഘത്തിനായി തിരച്ചിൽ

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: