scorecardresearch

Telangana Road Accident: ഹൈദരാബാദിൽ ടിപ്പർ ലോറി ബസിൽ ഇടിച്ച് അപകടം; 19 മരണം

Hyderabad-Bijapur Highway Bus Accident: തണ്ടൂരിൽ നിന്ന് ചെവല്ലയിലേക്ക് പോകുകയായിരുന്നു ബസ്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്

Hyderabad-Bijapur Highway Bus Accident: തണ്ടൂരിൽ നിന്ന് ചെവല്ലയിലേക്ക് പോകുകയായിരുന്നു ബസ്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്

author-image
WebDesk
New Update
road accident

അപകടത്തിന്റെ ദൃശ്യം

Telangana Road Tragedy: ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ചെവല്ലയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ച് അപകടം. ഇന്നു പുലർച്ചെയാണ് ചരൽ കയറ്റി വന്ന ലോറി സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർ‌ടി‌സി) ബസിൽ ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേർ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Advertisment

Also Read: നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് അംഗീകാരം; ആകെ സർവീസുകളുടെ എണ്ണം 164 ആയി ഉയരും

തണ്ടൂരിൽ നിന്ന് ചെവല്ലയിലേക്ക് പോകുകയായിരുന്നു ബസ്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ചെവല്ലയ്ക്ക് സമീപമുള്ള സംസ്ഥാനപാതയിൽവച്ച് രാവിലെ 7.30 ഓടെ ബസിനുനേർക്ക് ടിപ്പർ ലോറി ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ മരിച്ചതായി ഹൈദരാബാദ് പോലീസ് അറിയിച്ചു. ബസിലെ എട്ട് യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ, ഒരു വനിതാ കണ്ടക്ടർ, മറ്റ് യാത്രക്കാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂകമ്പം: ഏഴ് പേർ മരിച്ചു, 150 പേർക്ക് പരുക്കേറ്റു

Advertisment

"ഇടിയുടെ ആഘാതത്തിൽ ലോറിയിലെ ചരൽ ബസിലേക്ക് വീണു. ഇത് സ്ഥിതി കൂടുതൽ വഷളാക്കുകയും കൂടുതൽ പേർക്ക് പരുക്കേൽക്കുകയും ചെയ്തു," ഹൈദരാബാദ് പോലീസ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അപകടത്തിൽ തെലങ്കാന ഐടി, വ്യവസായ മന്ത്രി ദുഡില്ല ശ്രീധർ ബാബു ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു.

Also Read: രാഹുൽ ഒരു പൊളിറ്റിക്കൽ ടൂറിസ്റ്റാണ്, ബിഹാറിൽ വലിയ വിജയം പ്രതീക്ഷിക്കുന്നു: രവിശങ്കർ പ്രസാദ്

ഒരു സ്വകാര്യ വെണ്ടറിൽ നിന്നാണ് ബസ് വാടകയ്‌ക്കെടുത്തതെന്നും തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ റൂട്ട് നിശ്ചയിച്ചു നൽകിയെന്നും അധികൃതർ പറഞ്ഞു. “ടെൻഡറുകളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ബസ് വാടകയ്‌ക്കെടുത്തത്. ആർ‌ടി‌സി കണ്ടക്ടറെ മാത്രമേ നൽകിയിട്ടുള്ളൂ, അതേസമയം ഡ്രൈവറെ സ്വകാര്യ വെണ്ടർ നിയമിച്ചു,” ഷെവെല്ലയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് സ്ഥിരീകരിച്ചു.

Read More: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം നിർത്തിവെക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്

Road Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: