/indian-express-malayalam/media/media_files/iOpqsQOarD7rhLXF67Wu.jpg)
പ്രതീകാത്മക ചിത്രം
ചെന്നൈ: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം കോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ 20 കാരിയാണ് ബലാത്സംഗത്തിനിരയായത്.
വിമാനത്താവളത്തിനു സമീപമുള്ള ആളൊഴിഞ്ഞ, വെളിച്ചമില്ലാത്ത സ്ഥലത്തവച്ചായിരുന്നു അതിക്രമം നടന്നത്. പ്രദേശത്ത് സിസിടിവി ഉണ്ടായിരുന്നല്ല. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമെന്നാണ് വിവരം. പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് പെൺകുട്ടി ആൺസുഹൃത്തായ 23 കാരനൊപ്പം ഹോസ്റ്റലിൽ നിന്ന് പുറത്തു പോയത്. രാത്രി പുറത്തുനിന്ന് ഭക്ഷണം കഴിച്ച ശേഷമായിരുന്നു സംഭവം നടന്ന സ്ഥലത്തേക്ക് എത്തിയത്.
Also Read: മുംബൈ മുതൽ കാഞ്ചീപുരംവരെ; അനിൽ അംബാനി ഗ്രൂപ്പിന്റെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
രാത്രി 11 മണിയോടെ, മോഷ്ടിച്ച ഇരുചക്രവാഹനത്തിൽ മൂന്നംഗ സംഘം പാർക്കു ചെയ്തിരുന്ന കാറിനടുത്തേക്ക് എത്തി. തുടർന്ന് ഇവർ കാറിന്റെ മുൻവശത്തെ ഗ്ലാസ് തല്ലി തകർക്കുകയും യുവതിയെ കാറിൽനിന്ന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. ആൺസുഹൃത്തിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയും ചെയ്തു. യുവാവിന്റെ തലയ്ക്ക് വടിയും കല്ലും ഉപയോഗിച്ച് മർദിച്ചതായി പൊലീസ് പറഞ്ഞു.
യുവാവ് അവശനായതോടെ, അക്രമികൾ യുവതിയെ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മോട്ടോർ ഷെഡിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെ കുറ്റകൃത്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം അക്രമികൾ യുവതിയെ ഉപേക്ഷിച്ചു.
Also Read: ഹൈദരാബാദിൽ ടിപ്പർ ലോറി ബസിൽ ഇടിച്ച് അപകടം; 19 മരണം
പെൺകുട്ടി സമീപത്തെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ എത്തി പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ബോധം വീണ്ടെടുത്ത ആൺസുഹൃത്ത് രാത്രിതന്നെ ഒരു വഴിയാത്രക്കാരന്റെ സഹായത്തോടെ സംഭവം പൊലീസിനെ അറിയിച്ചിരുന്നു. ഇത് അനുസരിച്ച് ഒന്നിലധികം പൊലീസ് സംഘങ്ങള്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതോടെ പ്രതികൾ യുവതിയെ വിട്ടയച്ച ശേഷം രക്ഷപെടുകയായിരുന്നു എന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ആൺസുഹൃത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തിൽ 28 തുന്നലുകൾ ഉണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളെ എത്രയും വേഗം പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം കോവിൽപാളയത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ സംഭവ സ്ഥലത്ത് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കണ്ടെത്താൻ ഏഴു പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Read More: നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് അംഗീകാരം; ആകെ സർവീസുകളുടെ എണ്ണം 164 ആയി ഉയരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us