scorecardresearch

തിരഞ്ഞെടുപ്പിന് മുൻപ് 'പണപ്പെട്ടി' നിറച്ച് പാർട്ടികൾ; ഇലക്ടറൽ ബോണ്ട് വഴി സമാഹരിച്ചത് 570 കോടി

571.80 കോടി രൂപ മുഖവിലയുള്ള ഇലക്ടറൽ ബോണ്ടുകൾ ഈ ഘട്ടത്തിൽ വിറ്റഴിച്ചെങ്കിലും 1.75 കോടി രൂപയുടെ ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്തിട്ടില്ല

571.80 കോടി രൂപ മുഖവിലയുള്ള ഇലക്ടറൽ ബോണ്ടുകൾ ഈ ഘട്ടത്തിൽ വിറ്റഴിച്ചെങ്കിലും 1.75 കോടി രൂപയുടെ ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്തിട്ടില്ല

author-image
WebDesk
New Update
Party funds

തിരഞ്ഞെടുപ്പിന്  മുന്നോടിയായി സാമ്പത്തിക സമാഹരണം ഊർജ്ജിതമാക്കി രാഷ്ട്രീയ പാർട്ടികൾ. എസ്.ബി.ഐ ബാങ്കിനെ ഉദ്ധരിച്ചുള്ള കണക്ക് പ്രകാരം ജനുവരിയിൽ 30-ാം ഘട്ടത്തിൽ 570.05 കോടി രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചുവെന്നാണ് വ്യക്തമാകുന്നത്. 2024 ജനുവരി 2 മുതൽ 11 വരെയുള്ള വിൽപ്പന കാലയളവിലാണ് ഈ തുക സമാഹരിച്ചത്.

Advertisment

571.80 കോടി രൂപ മുഖവിലയുള്ള ഇലക്ടറൽ ബോണ്ടുകൾ ഈ ഘട്ടത്തിൽ വിറ്റഴിച്ചെങ്കിലും 1.75 കോടി രൂപയുടെ ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്തിട്ടില്ല. ഈ ബോണ്ടുകൾ പ്രധാനമായും ന്യൂഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകൾ വഴിയാണ് പണമാക്കിയതെന്ന് കമ്മഡോർ ലോകേഷ് കെ ബത്ര (റിട്ട) സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ എസ്ബിഐ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ഇബി ഇഷ്യൂ ചെയ്യാൻ അധികാരമുള്ള ഏക ബാങ്കാണ് എസ്ബിഐ.

ഇതോടെ, 2018 മുതൽ 30 ഘട്ടങ്ങളിലായി 16,518 കോടി രൂപ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. ഫെബ്രുവരിയിലോ മാർച്ചിലോ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബോണ്ട് വിൽപ്പനയുടെ അടുത്ത ഘട്ടത്തിൽ ഏപ്രിൽ-മെയ് മാസത്തോടെ പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടികൾ പണം വാരിയെറിയാൻ സാധ്യതയുണ്ട്. 30-ാം ഘട്ടത്തിൽ, ഒരു കോടി രൂപ മുഖവിലയുള്ള 540 ബോണ്ടുകൾ ബിസിനസുകാരും കോർപ്പറേറ്റുകളും എന്ന് വിശ്വസിക്കുന്ന അജ്ഞാത ദാതാക്കൾക്ക് നൽകി. വാസ്തവത്തിൽ, 30 ഘട്ടങ്ങളിൽ മിക്കവയിലും 94 ശതമാനത്തിലധികം ബോണ്ടുകളും ഒരു കോടി രൂപ മുഖവിലയുള്ളവയായിരുന്നു എന്നും രേഖകൾ സൂചിപ്പിക്കുന്നു.

ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം, സംഭാവന നൽകുന്നവരുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവുകയില്ല. ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കായി പണം നിക്ഷേപിക്കാമെന്നാണ് 1 കോടി രൂപയുടെ ഡിനോമിനേഷൻ ബോണ്ടിനുള്ള ആവശ്യം സൂചിപ്പിക്കുന്നത്. അടുത്തിടെ സമാപിച്ച സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, നവംബർ 6-20 തീയതികളിൽ നടന്ന ഇലക്ടറൽ ബോണ്ടുകളുടെ 29-ാം ഘട്ട വിൽപ്പനയിൽ പാർട്ടികൾ അജ്ഞാതരായ ദാതാക്കളിൽ നിന്ന് 1,006 കോടി രൂപ സമാഹരിച്ചിരുന്നു.

Advertisment

ഇബി സ്കീമിലെ വ്യവസ്ഥകൾ അനുസരിച്ച്, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനസഭയിലേക്ക് പോൾ ചെയ്ത വോട്ടിന്റെ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് നേടുകയും ചെയ്ത പാർട്ടികൾ മാത്രമാണ് യോഗ്യത നേടുക. അതല്ലാതെ ലെജിസ്ലേറ്റീവ് അസംബ്ലിക്കും ഇലക്ടറൽ ബോണ്ടുകൾ ലഭിക്കാൻ അർഹതയുണ്ട്.  ബോണ്ടുകൾക്ക് വഴിയൊരുക്കിയ ഫിനാൻസ് ആക്റ്റ്, 2017 ലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ ഇതിനകം തന്നെ സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്.

അതേ സമയം പ്രധാന രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച തുക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ, ബോണ്ടുകൾ പൊതുമേഖലാ ബാങ്ക് വഴി വിൽക്കുന്നതിനാൽ, ആരാണ് ഏത് രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകുന്നതെന്ന് സർക്കാരിന് കൃത്യമായ വിവരം ലഭിക്കും.

ദാതാക്കളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും, വർഷങ്ങളായി വിറ്റതും എൻക്യാഷ് ചെയ്തതുമായ മൊത്തം ഇബികളുടെ എണ്ണവും ഇബികൾ എൻക്യാഷ് ചെയ്യാൻ യോഗ്യരായ പാർട്ടികളുടെ എണ്ണവും മാത്രമാണ് എസ്ബിഐ നൽകുന്നത്. 2023 നവംബർ 2 ന്, രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകളുടെ ഡാറ്റ സെപ്റ്റംബർ 30 വരെ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഇലക്ടറൽ ബോണ്ടുകൾ ദാതാക്കൾ അജ്ഞാതമായാണ് വാങ്ങുന്നത്, അവ ഇഷ്യു ചെയ്ത തീയതി മുതൽ 15 ദിവസത്തേക്ക് സാധുതയുള്ളതാണ്. ഒരു ബാങ്കിലെ അവരുടെ നിയുക്ത അക്കൗണ്ടിൽ നിക്ഷേപിച്ച് യോഗ്യരായ ഒരു കക്ഷിക്ക് മാത്രമേ ഇവ റിഡീം ചെയ്യാൻ കഴിയൂ. 1,000, 10,000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നിങ്ങനെയാണ് എസ്ബിഐ ബോണ്ടുകൾ പുറത്തിറക്കുന്നത്. 'ഇലക്ടറൽ ബോണ്ട് സ്‌കീം' കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി കമ്മീഷൻ, പ്രിന്റിംഗ്, മറ്റ് ചെലവുകൾ എന്നിവയ്ക്കായി 13.50 കോടി രൂപയാണ് ടാറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിൽ നിന്ന് ഈടാക്കിയത്.

കഴിഞ്ഞ 6 വർഷമായി വിറ്റ ഇലക്ടറൽ ബോണ്ടുകളുടെ കണക്ക് 

2018 - 1,056.73 കോടി രൂപ

2019- 5,071.99 കോടി രൂപ

2020 - 363.96 കോടി രൂപ

2021 - 1,502.29 കോടി രൂപ

2022 - 3,703 കോടി രൂപ

2023 - 4,818 കോടി രൂപ

ഉറവിടം: എസ്ബിഐ

Read More

Money Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: