scorecardresearch

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നല്‍കിയ കനത്ത സൈനിക തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാക്കിസ്ഥാൻ വിലക്കേര്‍പ്പെടുത്തിയത്

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നല്‍കിയ കനത്ത സൈനിക തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാക്കിസ്ഥാൻ വിലക്കേര്‍പ്പെടുത്തിയത്

author-image
WebDesk
New Update
pak airspace new

പ്രതീകാത്മക ചിത്രം

ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാക്കിസ്ഥാൻ സെപ്റ്റംബർ 23 വരെ നീട്ടി. പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) ഒരു മാസത്തേക്ക് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു. ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങൾക്ക് വിലക്ക് ബാധകമായിരിക്കുമെന്ന് 'നോട്ടാമി'ൽ പറയുന്നു.

Advertisment

Also Read:ഗാസ പിടിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇസ്രയേൽ

ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാൻ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ലൈനുകളുടെ മറ്റ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.

Also Read:ലിപുലേഖ ചുരം വഴിയുള്ള വ്യാപരത്തിലെ നേപ്പാളിന്റെ എതിർപ്പ് തള്ളി ഇന്ത്യ

ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നല്‍കിയ കനത്ത സൈനിക തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാക്കിസ്ഥാൻ വിലക്കേര്‍പ്പെടുത്തിയത്. പുതിയ ഉത്തരവില്‍ വ്യോമപാത അടച്ചതിനുള്ള കാരണമൊന്നും ഔദ്യോഗികമായി പരാമര്‍ശിക്കുന്നില്ല.

Advertisment

Also Read:ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രധാനമന്ത്രിയെ നേരിട്ടു വിളിച്ച് പുടിൻ; വിശദാംശങ്ങൾ പങ്കുവച്ചു

ഏപ്രില്‍ 24നാണ് പാകിസ്ഥാന്റെ വിലക്ക് പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് പല ഘട്ടങ്ങളായി വിലക്ക് നീട്ടുകയായിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ കൂടുതല്‍ സമയമെടുത്താണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. കൂടാതെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ പാതയിൽ വിലക്കുണ്ട്.

Read More:സമാധാനം സ്ഥാപിക്കാൻ പുടിന് താൽപ്പര്യമില്ല: ഇമ്മാനുവൽ മാക്രോൺ

Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: