/indian-express-malayalam/media/media_files/2025/08/20/emmanuvel-makroni111-2025-08-20-18-37-19.jpg)
ഇമ്മാനുവൽ മാക്രോൺ
പാരിസ്: ഉക്രെയിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്് താൽപ്പര്യം കാട്ടുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. സാഹചര്യവും വസ്തുതകളും നോക്കുമ്പോൾ, പുടിന് ഇപ്പോൾ സമാധാനം സ്ഥാപിക്കാൻ വലിയ താല്പര്യമുണ്ടെന്ന് ഞാൻ കാണുന്നില്ല. ട്രംപിന് യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യമാണെന്നും മാക്രോൺ അഭിപ്രായപ്പെട്ടു.
Also Read:അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 79 പേർ മരിച്ചു
അതേസമയം, ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ കാണാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡോണൾഡ് ട്രംപിനോട് പറഞ്ഞതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മൂന്ന് വർഷത്തെ യുദ്ധത്തിന് ശേഷം പുടിൻ സെലൻസ്‌കിയെ കാണാൻ തയ്യാറാണെന്നത് ഒരു വലിയ കാര്യമാണെന്നും റൂബിയോ പറഞ്ഞു. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു റൂബിയോയുടെ പ്രതികരണം.
Also Read:ഗാസ യുദ്ധം അവസാനിപ്പിക്കണം; ഇസ്രയേലില്‍ വ്യാപക പ്രതിഷേധം
പുടിനും സെലൻസ്‌കിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്കായി നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അത് വിജയിച്ചാൽ ട്രംപുമായി ചേർന്നുള്ള ഒരു ത്രികക്ഷി കൂടിക്കാഴ്ച ഉണ്ടാകുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. ഒരു കരാർ അന്തിമമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇതുവരെ അവിടെ എത്തിയിട്ടില്ല. പക്ഷേ ഞങ്ങൾ ലക്ഷ്യമിടുന്നത് അതാണ്. ഇന്ന് ചർച്ച ചെയ്ത കാര്യങ്ങളിലൊന്ന് ആ ഘട്ടത്തിലെത്തുക എന്നതാണെന്നും റൂബിയോ വ്യക്തമാക്കി.
Also Read:ഇന്ത്യയ്ക്ക് നേരെയുള്ള അമേരിക്കയുടെ ഉപരോധം ന്യായീകരിക്കാനാവത്തതെന്ന് റഷ്യ
ഒരുപക്ഷത്തിന്റെ ആവശ്യം 100 ശതമാനം നേടുമെന്ന പ്രതീക്ഷ യാഥാർത്ഥ്യബോധമില്ലാത്തതാണെന്നും ഇരു കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്നും റൂബിയോ കൂട്ടിച്ചേർത്തു.
Read More:യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.