/indian-express-malayalam/media/media_files/2025/08/20/afgan-bus-2025-08-20-18-12-56.jpg)
അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട ബസ് (ഫൊട്ടൊ കടപ്പാട്-എക്സ്)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 79 പേർ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
Also Read:ഗാസ യുദ്ധം അവസാനിപ്പിക്കണം; ഇസ്രയേലില്‍ വ്യാപക പ്രതിഷേധം
ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. ബസിന്റെ അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു.
Also Read:ഹമാസ് കടുത്ത സമ്മര്‍ദ്ദത്തിലെന്ന് നെതന്യാഹു
ബസിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും ഇറാനടുത്തുള്ള അതിർത്തി പട്ടണമായ ഇസ്ലാം ക്വാലയിൽ നിന്ന് വാഹനത്തിൽ കയറിയ അഫ്ഗാൻ കുടിയേറ്റക്കാരായിരുന്നെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹെറാത്തിലെ താലിബാന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടര്‍ അഹ്‌മദുള്ള മൊട്ടാഖി ഇവരുടെ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസ് പൊട്ടിത്തെറിച്ചു.
Also Read:ഇന്ത്യയ്ക്ക് നേരെയുള്ള അമേരിക്കയുടെ ഉപരോധം ന്യായീകരിക്കാനാവത്തതെന്ന് റഷ്യ
ഇറാനെയും തുർക്ക്മെനിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അഫ്ഗാനിസ്ഥാന്റെ ഒരു പ്രധാന അതിർത്തി പ്രവിശ്യയാണ് ഹെറാത്ത്. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട പതിനായിരക്കണക്കിന് കുടിയേറ്റക്കാരാണ് ഇവിടെ കഴിയുന്നത്.
Read More:ട്രംപ്- സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഇന്ന്; യൂറോപ്യൻ നേതാക്കളും ചർച്ചയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.