/indian-express-malayalam/media/media_files/Q8AFfz2NlzKoILZt2vln.jpg)
14 ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്
ഡൽഹി: 600 കോടിയുടെ മയക്കുമരുന്നുമായി പാക്കിസ്ഥാൻ ബോട്ട് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐ.സി.ജി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഞായറാഴ്ച ഒരു പാകിസ്ഥാൻ ബോട്ട് ഉൾക്കടലിൽ വച്ച് പിടികൂടിയത്.
600 കോടി രൂപ വിലമതിക്കുന്ന 86 കിലോ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്ന 14 ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പാകിസ്ഥാൻ ബോട്ടിൽ രാജ്‌രത്തൻ എന്ന കപ്പലിലെ എൻ.സി.ബി, എ.ടി.എസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഒളിപ്പിച്ച നിലയിലുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
തുടർന്ന് ഈ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് തീരദേശ സേന വാർത്താക്കുറിപ്പിൽ അറിയിച്ചു. ബോട്ടും പിടികൂടിയ ജീവനക്കാരെയും കൂടുതൽ അന്വേഷണങ്ങൾക്കായി ഗുജറാത്തിലെ പോർബന്തറിലേക്ക് കൊണ്ടുവരികയാണ്.
രണ്ട് ദിവസം മുമ്പ് രാജസ്ഥാനിലേയും ഗുജറാത്തിലേയും ലബോറട്ടറികളിൽ നിന്ന് 300 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണും മറ്റു രാസ മരുന്നുകളും എൻസിബിയും എടിഎസും പിടിച്ചെടുത്തിരുന്നു.
Read More
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
- മോദിയുടേയും രാഹുലിന്റേയും പെരുമാറ്റചട്ട ലംഘനം; പാർട്ടി അദ്ധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
- പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് അഖിലേഷ് കളത്തിലേക്ക്; യു.പിയിൽ എസ്.പിയുടെ അപ്രതീക്ഷിത ട്വിസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.