/indian-express-malayalam/media/media_files/2025/05/01/usBqvhgOOn9lhlydPeRp.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകിയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികളെയും വേട്ടയാടുമെന്നും ആരെയും വെറുതെ വിടില്ലെന്നും അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു.
അസമിലെ ബോഡോ നേതാവ് ഉപേന്ദ്ര നാഥ് ബ്രഹ്മയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഭീകരരോട് മോദി സർക്കാർ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പിന്തുടരുന്നത്. ഇത്തരമൊരു ഭീരുത്വം നിറഞ്ഞ ആക്രമണം നടത്തി രക്ഷപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇത് നരേന്ദ്ര മോദി സർക്കാരാണ്. ഞങ്ങൾ ആരെയും വെറുതെ വിടില്ല," അമിത് ഷാ പറഞ്ഞു.
"ഭീകരത പൂർണ്ണമായും തുടച്ചുനീക്കപ്പെടുന്നതുവരെ സർക്കാരിന്റെ ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരും. 26 പേരെ കൊലപ്പെടുത്തിയ നിങ്ങൾ വിജയിച്ചു എന്ന് കരുതേണ്ട. നിങ്ങളിൽ ഓരോരുത്തരും ഇതിന് ഉത്തരം പറയേണ്ടിവരും," അമിത് ഷാ കൂട്ടിച്ചേർത്തു. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മേധാവി സദാനന്ദ് ദത്തേ വ്യാഴാഴ്ച ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന ഭീകരവിരുദ്ധ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ദത്തേ ചർച്ച നടത്തി. ഏപ്രിൽ 27നാണ് എൻഐഎ കേസ് അന്വേഷണം ഏറ്റെടുത്തത്. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Read More
- പഹൽഗാം ഭീകരാക്രമണം; പാക്ക് പട്ടാളത്തിന്റെ യൂട്യൂബ് ചാനൽ ഇന്ത്യ നിരോധിച്ചു
- പഹൽഗാം ഭീകരാക്രമണം; ജൂഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യം സുപ്രീം കോടതി തള്ളി
- പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണം; നിർദേശങ്ങളുമായി അമേരിക്ക
- പാക്കിസ്ഥാന് തിരിച്ചടി; പാക്ക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക്
- അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.