scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം: അപലപിച്ച് സുപ്രീം കോടതി; മൗനം ആചരിച്ചു

Pahalgam Terror Attack: മരണപ്പെട്ടവരെ അനുസ്മരിച്ച് സുപ്രീം കോടതി ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും രണ്ടു മിനിറ്റ് മൗനം ആചരിച്ചു

Pahalgam Terror Attack: മരണപ്പെട്ടവരെ അനുസ്മരിച്ച് സുപ്രീം കോടതി ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും രണ്ടു മിനിറ്റ് മൗനം ആചരിച്ചു

author-image
WebDesk
New Update
Army, Soldier, Indian Army

ഫയൽ ഫൊട്ടോ

Jammu Kashmir, Pahalgam Terror Attack: ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് സുപ്രീം കോടതി. മനസ്സാക്ഷിയെ പിടിച്ചുലച്ച പൈശാചിക പ്രവൃത്തിയാണുണ്ടായതെന്നും ഭീകരവാദം അഴിച്ചുവിടുന്ന ക്രൂരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും വ്യക്തമായ ഓർമ്മപ്പെടുത്തലാണിതെന്നും സുപ്രീം കോടതി പാസാക്കിയ പ്രമേയം ഏകകണ്ഠമായി പറഞ്ഞു.

Advertisment

ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് സുപ്രീം കോടതി ആദരാഞ്ജലി അർപ്പിക്കുകയും, കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്തു. 'മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. ദുഃഖകരമായ ഈ വേളയിൽ രാഷ്ട്രം ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം നിൽക്കുന്നു,' സുപ്രീം കോടതി പറഞ്ഞു. മരണപ്പെട്ടവരെ അനുസ്മരിച്ച് ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും രണ്ടു മിനിറ്റ് മൗനം ആചരിച്ചു.

ശ്രീനഗറിൽ നിന്ന് നാല് പ്രത്യേക വിമാനങ്ങൾ

ഭീകരാക്രമണ ഇരകളെയും ദുരിതബാധിത വിനോദസഞ്ചാരികളെയും സഹായിക്കാൻ സത്വര നടപടിയെന്ന് സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ശ്രീനഗറിൽ നിന്ന് നാല് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ടുവീതമാണ് വിമാനങ്ങൾ. 

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ സംസ്ഥാന സർക്കാരുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചേര്‍ന്ന് പൂർണസഹകരണം ഉറപ്പാക്കണമെന്ന് മന്ത്രി വിമാനക്കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്. വ്യോമയാന സേവനദാതാക്കളുമായുള്ള അടിയന്തര യോഗത്തിൽ നിരക്ക് വര്‍ധനയ്ക്കെതിരെ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ദുരിതവേളയില്‍ ഒരു യാത്രക്കാരനും ബുദ്ധിമുട്ട് അനുഭവിക്കണ്ടി വരില്ലെന്ന് ഉറപ്പാക്കുന്നതിന് പതിവ് ടിക്കറ്റ് നിരക്കുകള്‍ നിലനിർത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു.

Advertisment

പഹൽഗാം ഭീകരാക്രമണം ഗൂഗിളിൽ തിരഞ്ഞ് ലക്ഷങ്ങൾ


രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് പഹൽഗാം ഭീകരാക്രമണം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 20 ലക്ഷത്തിലധികം ആളുകളാണ് പഹൽഗാം ഭീകരാക്രമണം തിരഞ്ഞത്.

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: