/indian-express-malayalam/media/media_files/uploads/2020/09/p-chidambaram-nirmala-seetharaman-fm-finance-minister.jpg)
ന്യൂഡൽഹി: രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ “ദൈവത്തിന്റെ പ്രവൃത്തി” എന്ന പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായി പി ചിദംബരം. “മനുഷ്യനിർമിത ദുരന്തത്തിന് സർക്കാർ ദൈവത്തെ കുറ്റപ്പെടുത്തരുത്,” എന്ന് ചിദംബരം പറഞ്ഞു.
“ഈ രാജ്യത്തെ കർഷകരെ അനുഗ്രഹിച്ച” ദൈവത്തോട് നിർമല സീതാരാമൻ നന്ദി പറയണമെന്നും മുൻ ധനമന്ത്രി പറഞ്ഞു. “ദൈവത്തെ കുറ്റപ്പെടുത്തരുത്. വാസ്തവത്തിൽ നിങ്ങൾ ദൈവത്തിന് നന്ദി പറയണം. രാജ്യത്തെ കർഷകരെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. മഹാമാരി ഒരു പ്രകൃതിദുരന്തമാണ്. പക്ഷേ, പ്രകൃതിദുരന്തമായ മഹാമാരിയെ നിങ്ങൾ മനുഷ്യനിർമിത ദുരന്തവുമായി ചേർക്കുകയാണ്,” അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read More: ജിഡിപിയിൽ 23.9 ശതമാനം ഇടിവെന്ന് സാമ്പത്തിക വർഷത്തിലെ ആദ്യ പാദ കണക്കുകൾ
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച ഈ സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ജൂൺ പാദത്തിൽ 23.9 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചിദംബരത്തിന്റെ പരാമർശം. ഈ വർഷം രാജ്യം സാമ്പത്തിക മാന്ദ്യ ഘട്ടത്തിലേക്ക് പ്രവേശിച്ചതിന്റെ അടയാളമാണിത്.
ജിഡിപിയുടെ ഇടിവ് ആഗോളതലത്തിൽ അനുഭവപ്പെട്ട ഒരു ആഘാതം കാരണമാണെന്നും ലോക്ക്ഡൗൺ ലഘൂകരിച്ചതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കൽ അനുഭവപ്പെടാൻ ആരംഭിച്ചെന്നും രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞിരുന്നു.
എന്നാൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത ചിദംബരം “ആരെങ്കിലും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ ഗൗരവമായി എടുക്കുന്നുണ്ടോ?” എന്ന് ചോദിച്ചു.
“ആരെങ്കിലും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ ഗൗരവമായി കാണുന്നുണ്ടോ എന്ന് എനിക്കറിയില്ല. എപ്പോഴാണ് അദ്ദേഹം പ്രധാനമന്ത്രിയുമായി അവസാനമായി സംഭാഷണം നടത്തിയത്? മാസങ്ങളായി സാമ്പത്തിക നിലയുടെ വീണ്ടെടുക്കൽ അദ്ദേഹം പ്രവചിക്കുന്നു. ധനമന്ത്രി പറഞ്ഞപ്പോൾ അദ്ദേഹം പുതിയ വളർച്ച കണ്ടു. പുതിയ വളർച്ച എവിടെയാണ്?,” അദ്ദേഹം ചോദിച്ചു.
Read More: നീറ്റ്, ജെഇഇ: കുട്ടികൾക്ക് വേണ്ടത് കളിപ്പാട്ടങ്ങളെ കുറിച്ചുള്ള ചർച്ചയല്ലെന്ന് രാഹുൽ ഗാന്ധി
സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ പാക്കേജിനെ “തമാശ” എന്ന് വിശേഷിപ്പിച്ച ചിദംബരം ഇത് സാധാരണക്കാരുടെ സാമ്പത്തിക വിനിമയവും ഉപഭോഗവും വർധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കേണ്ട സമയമാണെന്നും പറഞ്ഞു.
അതേസമയം, ജിഡിപി കുറഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് ശക്തമായ വിമർശനങ്ങളുന്നയിച്ചു. സമ്പദ്‌വ്യവസ്ഥയുടെ “നാശം” ആരംഭിച്ചത് നോട്ട് നിരോധനത്തിലൂടെയാണെന്നും അതിനുശേഷം സർക്കാർ “തെറ്റായ” നയങ്ങൾ ഒന്നിനുപുറകെ ഒന്നായി അവതരിപ്പിച്ചുവെന്നും മുൻ പാർട്ടി മേധാവി രാഹുൽ ഗാന്ധി ആരോപിച്ചു.
Read More: ബഹുമാനത്തോട് കൂടെ ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ
നടപ്പ് സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥയുടെ ഇടിവിന് കാരണമാകുന്ന 'ഗോഡ് ആക്റ്റ്' എന്നാണ് കോവിഡ് മഹാമാരിയെക്കുറിച്ച് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞത്.
കൊറോണ വൈറസ് പകർച്ചവ്യാധിക്ക് മുൻപുള്ള സമ്പദ്‌വ്യവസ്ഥയുടെ “ദുരുപയോഗം” എങ്ങനെയായിരുന്നു എന്ന് “ദൈവദൂതയെന്ന നിലയിൽ ധനമന്ത്രി” ഉത്തരം നൽകുമോ എന്ന് ചിദംബരം ചോദിച്ചു.
“മഹാമാരി ‘ദൈവത്തിന്റെ പ്രവൃത്തിയാണ്’ എങ്കിൽ, 2017-18, 2018-19, 2019-20 കാലയളവിൽ സമ്പദ്‌വ്യവസ്ഥയുടെ ദുരുപയോഗത്തെ ഞങ്ങൾ എങ്ങനെ വിവരിക്കും? പകർച്ചവ്യാധി ഇന്ത്യയെ ബാധിക്കുന്നതിനുമുമ്പുള്ള കാലത്തെ അവസ്ഥയെ?” ചിദംബരം ചോദിച്ചു.
Read More: Don’t blame God for man-made disaster: P Chidambaram tells Centre on economic slump
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us